ചെന്നിത്തലയുടെ ‘ഓപ്പറേഷൻ ട്വിൻസ് ‘ തെരഞ്ഞെടുപ്പ് കമ്മിഷൻ പോളിസി ലംഘിച്ചു നടത്തിയത്

0
83

ഇരട്ട വോട്ട് വിവാദത്തിൽ വോട്ടർമാരുടെ പൂർണവിവരങ്ങൾ ശേഖരിച്ചു http://www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ നടപടി തെരഞ്ഞെടുപ്പ് കമ്മിഷൻ പോളിസി ലംഘനം. നാലര ലക്ഷത്തോളം മലയാളികളുടെ വ്യക്തിഗത വിവരങ്ങളാണ് ഇത്തരത്തിൽ അനുവാദമില്ലാതെ ചെന്നിത്തല സിംഗപ്പൂർ ഏജൻസിക്ക് കൈമാറിയത്. Commission policy,പ്രതിപക്ഷ നേതാവ് ചെന്നിത്തല,തെരഞ്ഞെടുപ്പ് കമ്മിഷൻ പോളിസി

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ ഉള്ളടക്കങ്ങൾ ഭാഗികമായോ പൂർണ്ണമായോ പുനർനിർമ്മിക്കാൻ കഴിയില്ലെന്നും വെബ്‌സൈറ്റിന്റെ ഉള്ളടക്കങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കിൽ അനുചിതമല്ലാത്ത സന്ദർഭങ്ങളിൽ ഉപയോഗിക്കരുതെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പകർപ്പവകാശ നയത്തിൽ വ്യക്തമാകുന്നുണ്ട്.

രാജ്യത്ത് ഒരു വ്യക്തിയുടെ സ്വാകാര്യ വിവരങ്ങൾ ആ വ്യക്തിയുടെ അനുവാദമില്ലാതെ ഒരിടത്തും പ്രസിദ്ധപ്പെടുത്താൻ അനുവാദമില്ല എന്നതിനെയും ചെന്നിത്തല മറികടന്നു. കൂടാതെ ഇരട്ടകളായുള്ള സഹോദരി -സഹോദരന്മാരുടെ പേരുകൾ കള്ളവോട്ട് എന്ന പേരിൽ പബ്ലിഷ് ചെയ്ത് അവരെ സമൂഹത്തിൽ അപമാനിക്കുന്ന നടപടിയാണ് ചെന്നിത്തല സ്വീകരിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ള സംസ്ഥാനത്തെ ഓരോ വോട്ടർമാരുടെയും വിവരങ്ങളാണ് യാതൊരു അനുവാദവുമില്ലാതെ ചെന്നിത്തല പരസ്യപ്പെടുത്തിയിരിക്കുന്നത്. ഒരു രാജ്യത്തിൻറെ തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കാൻ കഴിയുന്ന സാഹചര്യമായാണ് രാഷ്ട്രീയ മുതലെടുപ്പിന് പേരിൽ ചെന്നിത്തല സൃഷ്ടിച്ചിരിക്കുന്നത്.