ചെന്നിത്തല ഡാറ്റ ചോർത്തിയത് സിങ്കപ്പൂർ ഏജൻസിക്ക്, വ്യക്തിഗത വിവരങ്ങൾ അതിർത്തി കടത്തിയത് ചട്ടങ്ങൾ ലംഘിച്ച്

0
100

ഇരട്ട വോട്ട് വിവാദത്തിൽ സ്വയം കുടുങ്ങിയ ചെന്നിത്തലക്കെതിരെ ഗുരുതര ആരോപണം. നാലര ലക്ഷത്തോളം മലയാളികളുടെ വ്യക്തിഗത ഡാറ്റ സിങ്കപ്പൂർ ഏജൻസിക്ക് കൈമാറിയത് ചട്ടങ്ങൾ ലംഘിച്ച്. ഓപ്പറേഷൻ ട്വിൻസ് എന്ന വെബ്സൈറ്റിലൂടെ കഴിഞ്ഞ ദിവസം ചെന്നിത്തല നാലര ലക്ഷത്തോളം ഇരട്ട വോട്ടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിന്റെ തെളിവുകൾ പുറത്ത് വിട്ടിരുന്നു.

കോൺഗ്രസ് സ്ഥാനാർത്ഥി മുതൽ അണികൾ വരെയും എ ഐ സി സി അംഗങ്ങളുടെയും ഉൾപ്പടെ ഇരട്ട വോട്ടുകളാണ് ലിസ്റ്റിൽ ഭൂരിപക്ഷവും. ഇരട്ട സഹോദരങ്ങളുടെ വോട്ടുകളും ഇരട്ട വോടായിട്ടാണ് ചെന്നിത്തലയുടെ സോഫ്റ്റ്‌വെയർ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ https://operationtwins.com/ എന്ന വെബ്സൈറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത് Godaddy എന്ന വെബ് സർവീസ് പ്രൊവൈഡറുടെ സെർവറിലാണ്.

അതിന്റെ IP അഡ്രസ് പരിശോധിച്ചാൽ 184.168.121.38 എന്നതാണ് വെബ്സൈറ്റിന്റെ IP . ആ ഐപിയുടെയും വെബ്സൈറ്റിന്റെയും ലൊക്കേഷൻ പരിശോധിച്ചാൽ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്നത് സിംഗപ്പൂരിൽ ആണ് എന്ന് വ്യക്തമാകും. അതായത് ഇന്ത്യൻ വോട്ടർമാരുടെ പേര് വിവരങ്ങൾ സിങ്കപ്പൂർ അടിസ്ഥാനമായ ഒരു ഏജന്സിക്കോ, സോഫ്റ്റ്‌വെയർ കമ്പനിക്കോ നൽകി പ്രോസസ്സ് ചെയ്താണ് ചെന്നിത്തല ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നു. അങ്ങനെയെങ്കിൽ ഗുരുതര കുറ്റകൃത്യമാണ് ചെന്നിത്തലയും കോൺഗ്രസ്സും ചെയ്തിരിക്കുന്നത്.

1: ഇന്ത്യക്കാരുടെ വോട്ടർ ഐഡി, പേര് വിവരങ്ങൾ, അഡ്രസ് അടക്കമുള്ള വിവരങ്ങൾ എങ്ങനെയാണ് ഇന്ത്യക്ക് പുറത്തുള്ളൊരു ഇടത്തിൽ സ്റ്റോർ ചെയ്യാൻ രമേശ് ചെന്നിത്തല കൊടുത്തത് ?

2:വ്യക്തിവിവരങ്ങൾ അടക്കമുള്ള സെൻസിറ്റീവ് ഡാറ്റക്ക് cross border data transfer റെഗുലേഷൻ ബാധകമായ ഇന്ത്യയിൽ ഏത് നിയമപരമായ പെർമിഷൻ വെച്ചാണ് നിങ്ങൾ ഡാറ്റ സിംഗപ്പൂരിൽ ഹോസ്റ്റ് ചെയ്ത സൈറ്റിലേക്ക് കൊടുത്തത് ?

3: ഏത് വ്യക്തിഗത കൺസെന്റ് വെച്ചിട്ടാണ് ഇത്രയും ആളുകളുടെ വിവരങ്ങൾ ശേഖരിച്ചതും, ഇമേജ് അനലൈസിങ് / കമ്പറിങ് ആപ്പ്ലിക്കേഷന്റെ സെർവറുകളിലേക്ക് കേരളത്തിലെ ജനങ്ങളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് പ്രോസസ്സ് ചെയ്തതും പുറത്തേക്ക് കൊടുത്തതും ?

കോൺഗ്രസ്സ് നേതാക്കളുടെ ഇടക്കാല മുദ്രാവാക്യം “എന്റെ ഡാറ്റ എന്റെ അവകാശം” എന്നായിരുന്നു, അതെ കോൺഗ്രസ്സിന്റെ നേതാവാണ് നാലരലക്ഷം പേരുടെ ഡാറ്റ ഇന്ത്യക്ക് പുറത്തേക്ക് കടത്തിയത്.

വോട്ടർ ഐഡി എന്നത് സെൻസിറ്റീവ് പേർസണൽ ഇൻഫർമേഷൻ ആണ്. അത് ഒരുകാരണവശാലും ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോയി സ്റ്റോർ ചെയ്യാൻ പാടില്ലാത്തതാണ്. ഇന്ത്യയിലെ IT നിയമങ്ങളുടെ നഗ്നമായ ലംഘനമാണത്.

രണ്ടാമതായി, സ്വകാര്യ വിവരങ്ങൾ എങ്ങനെയാണു വ്യക്തിയുടെ അനുമതിയില്ലാതെ പ്രോസസ്സ് ചെയ്ത് ഇന്ത്യക്ക് പുറത്ത് സ്റ്റോർ ചെയ്തത് എന്നും രമേശ് ചെന്നിത്തല മറുപടി പറയേണ്ട കാര്യമാണ്. ഡാറ്റയുടെ കാര്യത്തിൽ വലിയ വെപ്രാളം കാണിച്ചിരുന്ന മാധ്യമങ്ങളും ഈ വിഷയത്തിൽ മിണ്ടാതിരിക്കുകയാണ്.