Wednesday
17 December 2025
30.8 C
Kerala
HomeIndiaആധാര്‍ ബന്ധിത മൊബൈല്‍ നമ്പറുകളില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ എസ്എംഎസ് വ്യാപകം: വിശദീകരണം തേടി മദ്രാസ്...

ആധാര്‍ ബന്ധിത മൊബൈല്‍ നമ്പറുകളില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ എസ്എംഎസ് വ്യാപകം: വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി

ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകളില്‍ മാത്രം വ്യാപകമായി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ എസ്എംഎസുകള്‍ എത്തുന്നുവെന്ന പരാതിയില്‍ യുഐഡിഎഐയുടെ വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി.

പുതുച്ചേരി ബിജെപി ഘടകത്തിനെതിരെയുള്ള ആരോപണം യുഐഡിഎഐ അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജിയും, ജസ്റ്റിസ് സെന്തില്‍ കുമാര്‍ രാമമൂര്‍ത്തിയും അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.വിശ്വാസയോഗ്യമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും യുഐഡിഎഐക്ക് മാത്രമേ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ കഴിയുകയുള്ളുവെന്നും കോടതി നിരീക്ഷിച്ചു.

ബിജെപി പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറി ശേഖരിച്ച നമ്പറുകളാണെന്ന ബിജെപിയുടെ വാദം കോടതി തള്ളി. ഡിവൈഎഫ്‌ഐയുടെ പുതുച്ചേരി ഘടകം അധ്യക്ഷന്‍ എ ആനന്ദാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

RELATED ARTICLES

Most Popular

Recent Comments