വി ടി ബൽറാം എംഎൽഎയുടെ സഹോദരനും ഇരട്ട വോട്ട്

0
125

തൃത്താല എംഎൽഎയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി ടി ബൽറാമിന്റെ സഹോദരൻ വി ടി ജയറാമിന് ഇരട്ട വോട്ട്. തൃത്താല മണ്ഡലത്തിലെ പട്ടിത്തറ പഞ്ചായത്തിലെ 55 ‐ ാം നമ്പർ ഒതളൂർ ചോഴിയാംകുന്ന് അങ്കണവാടി ബൂത്തിലാണ് ഇരട്ട വോട്ടുള്ളത്.

ഈ ബൂത്തിൽ 1487, 1491 ക്രമനമ്പറുകളിലാണ് വോട്ടുള്ളത്. ഇദ്ദേഹം 15 വർഷമായി തൃശൂര്‍ ജില്ലയിലെ കുന്ദംകുളത്താണ് താമസം.