ചെന്നിത്തലയുടെ ആരോപണം പൊളിഞ്ഞു, ഇഎംസിസി ധാരണാപത്രം ഫെബ്രുവരി 26 ന് റദ്ദാക്കി; ഉത്തരവ് പുറത്ത്

0
79

ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത് പച്ചക്കള്ളമെന്ന് വീണ്ടും തെളിഞ്ഞു. ധാരണാപത്രം ഫെബ്രുവരി 26 ന് റദ്ദാക്കിയതിന്റെ ഉത്തരവ് പുറത്ത്.

ധാരണാപത്രം റദ്ദാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് ഇന്ന് രാവിലെ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധാരണാപത്രം റദ്ദാക്കിയതിന്റെ ഉത്തരവ് പുറത്തായത്. ഫെബ്രുവരി 26 ന് തന്നെ ധാരണാപത്രം റദ്ദാക്കിയതായാണ് ഉത്തരവിലുള്ളത്.

ഇഎംസിസിയുമായി അസന്റ് 2020 ൽ കെഎസ്ഐഡിസി ഒപ്പിട്ട ധാരണാപത്രമാണ് സർക്കാർ റദ്ദാക്കിയത്. 2020 ഫെബ്രുവരി 28ന് ഒപ്പിട്ട അയ്യായിരം കോടിയുടെ ധാരണാപത്രമാണ് റദ്ദാക്കിയത്.