BREAKING: ഒറ്റപ്പാലത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മാതാപിതാക്കൾക്ക് ഇരട്ട വോട്ട്

0
256

ഒറ്റപ്പാലത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മാതാപിതാക്കൾക്കും ഇരട്ട വോട്ട്. ഒറ്റപ്പാലം, ചേലക്കര മണ്ഡലങ്ങളിലായി ഇവർക്ക് ഇരട്ട വോട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഈ കോൺഗ്രസ് സ്ഥാനാർത്ഥി പ്രചാരണ പോസ്റ്ററുകളിൽ പേരിനൊപ്പം ഐഎഎസ് പദവി ഉപയോഗിച്ചതിനു വരണാധികാരി വിശദീകരണം തേടിയിരുന്നു.

കോൺഗ്രസിലെ നിരവധി നേതാക്കൾക്കെല്ലാം ഇരട്ടവോട്ട് ഉള്ളതായി നേരത്തെ സ്ഥിതികരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ആരോപിക്കുന്ന ഇരട്ടവോട്ട് വിവാദത്തിൽ സ്വന്തം പാർട്ടിയിലെ നേതാക്കളും പ്രവർത്തകരും ഉൾപ്പെട്ടതിനെ കുറിച്ച് ചെന്നിത്തല യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.