കോൺഗ്രസ്സിനെ വിടാതെ ഇരട്ട വോട്ട് വിവാദം, കാട്ടാകട യു ഡി എഫ് സ്ഥാനാർത്ഥിയുടെ കുടുംബങ്ങൾക്കും ഇരട്ട വോട്ട്

0
104

ഇരട്ട വോട്ട് വിവാദം കോൺഗ്രസ്സിനെ വിടാതെ പിന്തുടരുകയാണ്. പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ അംഗങ്ങൾക്ക് ഇരട്ട വോട്ട് സ്ഥിരീകരിച്ചതിനെ പിന്നാലെ കോൺഗ്രസ് എ ഐ സി സി അംഗം ഷമാ മുഹമ്മദിന് വരെ ഇരട്ട വോട്ട് ഉണ്ടെന്ന് തെളിഞ്ഞു. കാട്ടാകട യു ഡി എഫ് സ്ഥാനാർത്ഥിയുടെ കുടുംബത്തിനും ഇരട്ട വോട്ട് ഉണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.

കാട്ടാകടയിലെ കോൺഗ്രസ്‌ സ്ഥാനാർഥി. ശ്രി. വേണുഗോപാലിന്റെ ഭാര്യ ശ്രീമതി. ആശയ്ക്ക് വട്ടിയൂർക്കാവ് മണ്ഡലത്തിലും, കാട്ടാകട മണ്ഡലത്തിലും വോട്ടുണ്ട്. ഒറ്റപ്പാലത്തെ യു ഡി എഫ് സ്ഥാനാർത്ഥിയുടെ മാതാപിതാക്കൾക്കും ഇരട്ട വോട്ട് ഉണ്ടെന്ന് തെളിഞ്ഞു.

സാങ്കേതികമായി ഉണ്ടായ പിഴവാണ് ഇരട്ട വോട്ടിങ്ങ് ആദ്യമേ തെരഞ്ഞെടുപ്പ് കോംമിസ്സിൻ വ്യക്തമാക്കിയിരുന്നെങ്കിലും, അനാവശ്യ വിവാദത്തിലേക്ക് വിഷയത്തെ വലിച്ചിഴച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള പ്രതിപക്ഷത്തിന്റെ ദുഷ്ടലാക്ക് ഇപ്പോൾ തിരിഞ്ഞു കുത്തുകയാണ്.