എൽഡിഎഫ് തുടർഭരണം രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ വേദികളെ ശക്തിപ്പെടുത്തും: പ്രബീർ പുർകായസ്ത

0
75

എൽഡിഎഫിന്റെ തുടർഭരണം രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ വേദികളെ ശക്തിപ്പെടുത്തുമെന്ന്‌ ന്യൂസ്‌ ക്ലിക്കിന്റെ സ്ഥാപക ചെയർമാൻ പ്രബീർ പുർകായസ്ത.

വർഗീയതയ്‌ക്കെതിരെ പോരാടുന്ന ബദൽ രാഷ്ട്രീയ കൂട്ടുകെട്ടിന്‌ ഇത്‌ പുത്തൻ ദിശാബോധം നൽകും. ചിന്ത പബ്ലിഷേഴ്‌സിന്റെ ‘എന്തുകൊണ്ട്‌ വീണ്ടും ഇടതുപക്ഷ സർക്കാർ’ എന്ന പ്രഭാഷണ പരമ്പരയിൽ സമാപനപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ എൽഡിഎഫ്‌ സർക്കാർ ജനങ്ങളെയാകെ ഒരുമിപ്പിച്ചുകൊണ്ട്‌ വികസന ക്ഷേമപ്രവർത്തനങ്ങളുമായി മുന്നേറുന്നു. കോവിഡിനെ ഏറ്റവും ഫലപ്രദമായി നിയന്ത്രണവിധേയമാക്കി. ലോകരാജ്യങ്ങൾപോലും കേരള സർക്കാരിനെ പ്രശംസിച്ചു. കേരളത്തിലെ കോൺഗ്രസ്‌ പാർടി മതേതരത്വം സംരക്ഷിക്കാൻ ഉറച്ചുനിൽക്കുന്നില്ല.

മറ്റു സംസ്ഥാനങ്ങളിൽ മൃദുഹിന്ദുത്വവുമായി ബിജെപിയിലേക്ക്‌ പോകുകയാണ്‌ അവർ. കേരളത്തിൽ ഇടതുപക്ഷം വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമപ്രവർത്തനങ്ങൾ തുടങ്ങിയവയിൽ രാജ്യത്തിന്‌ മുന്നിൽ വിവിധ ജനസൗഹൃദ ബദൽ സാധ്യതകൾ തുറക്കുകയാണ്‌. എൽഡിഎഫിന്റെ പ്രകടനപത്രികയും ഇതിനെ സാധൂകരിക്കുന്നു. –-പുർകായസ്ത പറഞ്ഞു.