കോവിഡ്‌ കാലത്ത്‌ മൃഗങ്ങളെയും ചേർത്തുപിടിച്ച്‌ സർക്കാർ, ഇതും വോട്ട് തട്ടാനോ

0
96

കോവിഡ്‌ കാലത്ത്‌ പട്ടിണിക്കിടാതെ അരിയും പലവ്യഞ്‌ജന കിറ്റും നൽകി 89 ലക്ഷം കുടുംബങ്ങളിലെ മൂന്നരകോടി ജനതയെ ചേർത്തുപിടിച്ച മുഖ്യമന്ത്രി പിണറായി സർക്കാർ വോട്ടില്ലാത്ത മൃഗങ്ങളെയും ചേർത്തുപിടിച്ചു. മൃഗങ്ങൾക്ക്‌ മാത്രം ഭക്ഷണത്തിനായി സർക്കാർ വിനിയോഗിച്ചത്‌ അഞ്ച്‌ കോടി രൂപയാണ്‌.

സർക്കാരിന്റെ പ്രവർത്തനങ്ങൾ വോട്ടുതട്ടാനെന്ന്‌ ആക്ഷേപിക്കുന്നവർ മൃഗങ്ങളെ സംരക്ഷിച്ചതും വോട്ടുതട്ടാനെന്ന് പറയുമോ എന്നതാണ് ഇനി അറിയേണ്ടത്. ഉത്സവങ്ങൾ ഇല്ലാതായതോടെ ദാരിദ്രം വരിഞ്ഞുമുറുക്കിയ ആനകളെ സംരക്ഷിക്കാൻ 16,000 രൂപ വീതമാണ്‌ വിനിയോഗിച്ചത്‌.

സ്വന്തമായി സംരക്ഷിക്കാൻ വകയുള്ള ഗുരുവായൂർ ഉൾപ്പെടെയുള്ള ദേവസ്വം ബോഡുകളുടെ ഉടമസ്‌സ്ഥതയിലുള്ള ആനകൾ ഒഴികെ 300 നാട്ടാനകൾക്ക്‌ ദിവസം 400 രൂപയുടെ ഭക്ഷണ സാമഗ്രികൾ വീതം 40 ദിവസത്തേക്കാണ്‌ തുക അനുവദിച്ചത്‌.ഗോതമ്പ്‌, അരി, ശർക്കര തുടങ്ങി ഇഷ്ടഭക്ഷണവിഭവങ്ങൾ എല്ലാ നാട്ടാനകൾക്കും സർക്കാർ ഉറപ്പാക്കി.

കൂടാതെ ആരോരും സംരഷിക്കാനില്ലാത്ത തെരുവ്‌ നായ്‌ക്കൾ, കാവുകൾക്കരികിലും ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളിലുമുള്ള കുരങ്ങുകൾ എന്നിവയ്‌ക്കും സർക്കാർ ഭക്ഷണം എത്തിച്ചു. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം തെരുവ്‌ നായകൾക്ക്‌ ഭക്ഷണമെത്തി്ക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാനത്തെങ്ങും സന്നദ്ധ സംഘടനകളും ഏറ്റെടുത്തിരുന്നു.