ലോകത്തിലെ ഏറ്റവും വലിയ നുണയനായങ്കിൽ മാത്രമേ മോഡിയെ വെല്ലുവിളിക്കാൻ സാധിക്കു : കനയ്യ കുമാർ

0
76

പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് എതിരെ രൂക്ഷ വിമശനവുമായി സിപിഐ നേതാവ് കനയ്യ കുമാർ. ലോകത്തിലെ ഏറ്റവും വലിയ നുണയനായങ്കിൽ മാത്രമേ മോഡിയെ വെല്ലുവിളിക്കാൻ സാധിക്കുകയുളളൂവെന്നും ദേശസ്നേഹത്തിന്റെ പേര് പറഞ്ഞ് രാജ്യത്തിന്റെ വിഭവങ്ങൾ വിറ്റുതുലയ്ക്കുന്നവരെ പരാജയപ്പെടുത്തണമെന്നും കനയ്യ അസമിലെ വോട്ടർമാരോട് അഭ്യാർത്ഥിച്ചു.

ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിനായി ജയിലിൽ കിടന്നിട്ടുളള മോഡിയുടെ വാദത്തിൻ മേലാണ് കനയ്യയുടെ വിമർശനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അസമിൽ എത്തിയതായിരുന്നു കനയ്യ.ബംഗ്ലാദേശിൽ അദ്ദേഹം എന്താണ് പറഞ്ഞതെന്ന് കേട്ടോ? ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരത്തിന് വേണ്ടി താൻ സംഭാവന നൽകിയിട്ടുണ്ടെന്നും സത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിലിൽ പോയിട്ടുണ്ടെന്നുമാണ് മോഡി പറഞ്ഞത്.

ബംഗ്ലാദേശിന്റെ സ്വാതന്ത്ര സമരത്തിൽ ഇന്ത്യ ആ രാജ്യത്തെ അനുകൂലിക്കുകയും പാകിസ്ഥാൻ എതിർക്കുകയുമാണ് ചെയ്തത്. അപ്പോൾ പിന്നെ എവിടെയായിരുന്നു മോഡിയുടെ സത്യാഗ്രഹം. അദ്ദേഹത്തെ ജയിലിലടച്ചത് ഇന്ത്യൻ സർക്കാരോ അതോ പാകിസ്ഥാൻ സർക്കാരോ? മോഡി പറഞ്ഞത് പെരുംനുണയാണെന്നും കനയ്യ പറഞ്ഞു. ഇത്തരം നുണകൾ സൃഷ്ടിക്കാൻ ബിജെപി നേതാക്കൾക്ക് മാത്രമേ കഴിയൂവെന്നും കനയ്യ പറഞ്ഞു.

2014 ൽ മോഡി വാഗ്ദാനം നൽകിയ പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ പാലിക്കപ്പെട്ടോ എന്നും കളളപ്പണം രാജ്യത്ത് തിരിച്ചെത്തിച്ചോ എന്നും കനയ്യ ചോദിച്ചു.അസം ആരോഗ്യമന്ത്രി ഹിമാന്ത് ബിശ്വ ശർമയ്ക്കെതിരെയും കനയ്യ വിമർശനമുന്നയിച്ചു. ബിശ്വ കംസനാണെന്നാണ് കനയ്യ പറഞ്ഞത്.

ഈ അഞ്ച് വർഷത്തിനിടെ എത്ര വാഗ്ദാനങ്ങൾ പാലിച്ചു എന്ന് എനിക്ക് അറിയണം കനയ്യ പറഞ്ഞു.മാസങ്ങളായി ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന നമ്മുടെ കർഷകരെ വിജയിപ്പിക്കണമെന്നും വിദ്വേഷമല്ല സ്നേഹമാണ് ഈ തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടതെന്നുംെ കനയ്യ കുമാർ കൂട്ടിച്ചേർത്തു.