ഗുജറാത്തിലെ സ്‌കൂളുകളിൽ പഠിപ്പിക്കാൻ ആളില്ല , റിപ്പോർട്ടുമായി വിദ്യാഭ്യാസമന്ത്രി

0
92

ഗുജറാത്തിലെ സർക്കാർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽമാരുടെ തസ്‌തികകളിൽ 80 ശതമാനവും കണക്ക്, ശാസ്ത്ര അധ്യാപക തസ്‌തികകളിൽ 32 ശതമാനവും ഒഴിഞ്ഞുകിടക്കുന്നു. വിദ്യാഭ്യാസമന്ത്രി രുപേന്ദ്രസിങ്‌ ചുദസാമ നിയമസഭയിൽ നൽകിയ റിപ്പോർട്ടിലാണ് ഈ കണക്ക്‌.

671 പ്രിൻസിപ്പൽമാർ വേണ്ടിടത്ത്‌ നിയമിച്ചത് 107 പേരെ മാത്രം‌. കച്ച്‌ ജില്ലയിലെ 85 സ്‌കൂളിൽ ഒരിടത്തു മാത്രമാണ്‌ പ്രിൻസിപ്പൽ ഉള്ളത്‌. സയൻസ്‌, കണക്ക്‌, ഇംഗ്ലീഷ്‌ അധ്യാപകരുടെ 2,120 തസ്‌തികയിൽ 693 ഒഴിഞ്ഞുകിടക്കുന്നു.