ബാലസംഘം ഏരിയ സെക്രട്ടറിയുടെ ചിത്രമുപയോഗിച്ച് യു ഡി എഫ് വ്യാജ പ്രചരണം,പ്രതിഷേധവുമായി മാതാപിതാക്കൾ രംഗത്ത്

0
72

ഇടുക്കി സ്വദേശി ഷാജി കുഴിഞ്ഞാലിലിന്റെ മകളുടെ ചിത്രമുപയോഗിച്ചാണ് യു ഡി എഫ് വ്യാജ പ്രചരണം. ബാലസംഘം ഏരിയാ സെക്രട്ടറിയായ കുട്ടി പ്രതിഷേധ സമരത്തിന് പ്ലക്കാർഡ് പിടിച്ചു നിൽക്കുന്ന ചിത്രത്തിൽ ഫോട്ടോഷോപ്പിലൂടെ എഡിറ്റ് ചെയ്ത സർക്കാരിനെതിരെ നുണ പ്രചരിപ്പിക്കുകയാണ്.

 

സൈബർ ഗ്രൂപ്പുകളിൽ ലീഗ് അണികൾ നടത്തുന്ന ഈ പ്രചാരണത്തിനെതിരെ കുട്ടിയുടെ അച്ഛൻ രംഗത്ത് വന്നു. തന്റെ മകളെ ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ സൈബർ സെല്ലിൽ പറത്തി നൽകിയതായും താനും കുടുംബവും ഇടതുപക്ഷത്തിന് വോട്ട് ചെയ്യുമെന്നും, ഈ ഭരണം തുടരണമെന്നാണ് ആഗ്രഹമെന്ന് ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ

ഈ ചിത്രം വിവിധ അക്കൗണ്ടുകളിൽ നിന്ന് പ്രചരിക്കുന്നതായി കാണുന്നു…
ഈ ചിത്രത്തിൽ കാണുന്നത് എൻ്റെ മകളാണ്.ബാലസംഘം ഏരിയാ സെക്രട്ടറിയാണവൾ!
ഹൈടെക്കായി മാറിയ എയ്ഡഡ് സ്കൂളിലാണ് പഠിക്കുന്നത്…. 5 കൊല്ലമായി ലോഡ്ഷെഡിoങ്ങോ പവർകട്ടോ ഇല്ലാത്ത കേരളത്തിൽ, വൈദ്യുതി മന്ത്രി സഖാവ് മണിയാശാൻ്റെ ജില്ലയിലാണ് താമസിക്കുന്നത്.കോവിഡ് കാലത്ത് ഏറ്റവും മികച്ച രീതിയിൽ ഓൺലൈൻ പഠനം നടത്തിയ കേരളത്തിലാണ് ജീവിക്കുന്നത്…!!

കേരളത്തിലൊരാൾ പോലും പട്ടിണിയാവരുത് എന്ന് നിർബ്ബന്ധമുള്ള സഖാവ് പിണറായി നയിക്കുന്ന LDF സർക്കാരിൻ്റെ ഓരോ പ്രവർത്തനത്തിലും അഭിമാനിക്കുന്ന, പിന്തുണക്കുന്ന, ചേർന്നു നിൽക്കുന്ന CPIM കുടുംബമാണ് ഞങ്ങളുടേത്.. സഖാവ് പിണറായി വിജയൻൻ്റെ പാർട്ടിക്കു തന്നെയാണ് ഞങ്ങളുടെ കുടുംബത്തിൻ്റെ ഓരോ വോട്ടും!

അന്നം മുടക്കാൻ പ്രതികാരപക്ഷ നേതാവും.. അതിനെ ന്യായീകരിക്കാൻ കുറച്ചണികളും.. അതിനായി ഉളുപ്പില്ലാത്ത പ്രചാരണവും!
സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.