ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ചിത്രം നായാട്ട് ഏപ്രിൽ 8 ന് പ്രദർശനത്തിനെത്തും

0
100

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നായാട്ട് ഏപ്രിൽ 8 ന് തിയറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ് ,നിമിഷ സജയൻ ,അനിൽ നെടുമങ്ങാട് , ജാഫർ ഇടുക്കി തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിലുണ്ട്. ചാർലി എന്ന ചത്രത്തിന് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നായാട്ട്.

ജോസഫ് സിനിമ എഴുതിയ ഷാഫി കബീറാണു തിരക്കഥാകൃത്ത്. ഷൈജു ഖാലിദാണ് ക്യാമറ. എഡിറ്റർ മഹേഷ് നാരായണൻ ,സംഗീതം വിഷ്ണു വിജയ്, അയ്യപ്പനും കോശിയും നിർമ്മിച്ച ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയാണ് നിർമ്മാണം . സംവിധായകൻ രഞ്ജിത്, പി എം ശശിധരൻ എന്നിവരാണ് നിർമ്മാതാക്കൾ.

കുഞ്ചാക്കോ ബോബനും ജോജു ജോർജിനുമൊപ്പം നിമിഷ സജയനും പോലീസ് വേഷത്തിലെത്തുന്നു. മൂവർക്കുമൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.