ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ഇടത് സർക്കാരിന്റെയും നിലപാടിനൊപ്പം പാർട്ടിയും : ജോസ് കെ മാണി

0
31

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ഇടത് സർക്കാരിന്റെയും നിലപാട് തന്നെയാണ് കേരള കോൺഗ്രസ് എമ്മിനും എനിക്കുമുള്ളതെന്നു ജോസ് കെ മാണി. ലൗ ജിഹാദ് വിഷയത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ജോസ് കെ മാണി നിലപട് വ്യക്തമാക്കിയത്.

ഈ വരുന്ന നിയമസഭാ തെരഞ്ഞടുപ്പിലെ മുഖ്യ അജണ്ട ഇടതുമുന്നണി സർക്കാർ നടപ്പിലാക്കിയ വികസന – ക്ഷേമ പ്രവർത്തനങ്ങളാണ്. അവ ഇടതു സർക്കാരിന് നൽകിയിട്ടുള്ള സ്വീകാര്യത വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ. അതു കൊണ്ടു തന്നെ ഇത്തരം വിവാദങ്ങൾക്ക് ഇപ്പോൾ യാതൊരു പ്രസക്തിയുമില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പ്

സ്നേഹിതരേ!

ഈ വരുന്ന നിയമസഭാ തെരഞ്ഞടുപ്പിലെ മുഖ്യ അജണ്ട ഇടതുമുന്നണി സർക്കാർ നടപ്പിലാക്കിയ വികസന – ക്ഷേമ പ്രവർത്തനങ്ങളാണ്. അവ ഇടതു സർക്കാരിന് നൽകിയിട്ടുള്ള സ്വീകാര്യത വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ. അതു കൊണ്ടു തന്നെ ഇത്തരം വിവാദങ്ങൾക്ക് ഇപ്പോൾ യാതൊരു പ്രസക്തിയുമില്ല.

ഞാനുമായി ബന്ധപ്പെട്ട് ഇന്നത്തേ ചില മാധ്യമങ്ങളിൽ വന്ന വിഷയങ്ങൾ ചിലതത്പരകക്ഷികൾ വലിയ വിവാദങ്ങൾ ആക്കികൊണ്ടുവരുന്നുണ്ട് എന്നാൽ ഇപ്പോഴത്തെ വിവാദ വിഷയത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ഇടത് സർക്കാരിന്റെയും നിലപാട് തന്നെയാണ് കേരള കോൺഗ്രസ് എമ്മിനും എനിക്കുമുള്ളത്.

മറിച്ചുള്ള പ്രചരണങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.
ഇടതുപക്ഷം ഒറ്റക്കെട്ടായി മുന്നോട്ട്.

ഉറപ്പാണ് എൽ ഡി എഫ്