ഇന്ന്‌ കാർഷിക നിയമങ്ങൾ കത്തിച്ച്‌ പ്രതിഷേധം

0
87

ഹോളിക്കു‌ മുന്നോടിയായി ഇന്ന് കർഷകർ രാജ്യവ്യാപകമായി പുതിയ കാർഷിക നിയമങ്ങളുടെ പകർപ്പുകൾ കത്തിക്കും. ഹോളിയുടെ തലേന്ന്‌ ആചാരപരമായുള്ള ‘ഹോളിക ദഹന’ത്തിനു പകരമായാണ്‌ നിയമങ്ങളുടെ പകർപ്പുകൾ കത്തിക്കൽ.

വെള്ളിയാഴ്‌ചത്തെ ഭാരത്‌ ബന്ദ്‌ വിജയമാക്കിയ കർഷകരെയും തൊഴിലാളികളെയും കർഷകസംഘടനകൾ അഭിനന്ദിച്ചു. കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള രണ്ടാമത്‌ ഭാരത്‌ ബന്ദാണ്‌ വെള്ളിയാഴ്‌ച സംഘടിപ്പിച്ചത്‌.

നിയമസഭാ തെരഞ്ഞെടുപ്പുള്ള സംസ്ഥാനങ്ങളെ ഒഴിവാക്കിയിരുന്നു. ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ കർഷകനേതാക്കൾ ബിജെപിക്കെതിരായ പ്രചാരണം തുടരുകയാണ്‌. തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ വോട്ട്‌ ചെയ്യരുതെന്നാണ്‌ ആഹ്വാനം. തെരഞ്ഞെടുപ്പുള്ള സംസ്ഥാനങ്ങളിൽ വരുംദിവസങ്ങളിൽ ബിജെപി‌ക്കെതിരായ പ്രചാരണം ശക്തമാക്കുമെന്നും രാജ്യവ്യാപകമായി പ്രക്ഷോഭം കൂടുതൽ തീവ്രമാക്കുമെന്നും സംയുക്ത കിസാൻ മോർച്ചാ നേതാക്കൾ അറിയിച്ചു.