എൽഡിഎഫ് നയം വിശപ്പ് രഹിതകേരളം: മുഖ്യമന്ത്രി

0
68

കേരളത്തിൽ ആരും പട്ടിണി കിടക്കാൻ പാടില്ല എന്നതാണ് എൽഡിഎഫ് നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടുത്ത സർക്കാർ വന്നാൽ സിവിൽ സപ്ലൈസും കൺസ്യൂമർഫെഡും വിപുലപ്പെടുത്തും.

റേഷൻ കടകളിൽ മറ്റ് ഉപഭോക്തൃ ഉൽപ്പന്നങ്ങൾ കൂടി വിൽക്കാൻ അനുവദിക്കും. സ്വകാര്യ വിപണനശാലകൾക്ക് ഔദ്യോഗിക റേറ്റിങ്ങും ഏർപ്പെടുത്തും. എല്ലാപഞ്ചായത്തിലും ജനകീയഹോടൽ ഉറപ്പാക്കും.

കൂടാതെ ജനസംഖ്യാനുപാതികമായി കൂടുതൽ ഹോട്ടലുകൾ ആരംഭിക്കും. തോട്ടംമേഖലയിൽ പ്രത്യേകമായി ജനകീയ ഹോട്ടലുകൾ സ്ഥാപിക്കും. ഇന്ത്യ വിശപ്പിന്റെ റിപ്പബ്ലിക് എന്നറിയപ്പെടുമ്പോൾ കേരളത്തെ വിശപ്പുരഹിത സംസ്ഥാനമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.

ഡൽഹി സർക്കാരിന്റെ അധികാരം കവർന്നെടുക്കുന്ന കേന്ദ്രനിയമംഫെഡറലിസത്തിനും ജനാധിപത്യത്തിനും ഭീഷണിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.