‘കരുതലായി സർക്കാർ’ ഏപ്രിലിലേത് ഉള്‍പ്പെടെ ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി

0
180

ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പെന്‍ഷന്‍ വിതരണമാണ് ആരംഭിച്ചത്. മാര്‍ച്ചിലെ 1500, ഏപ്രിലിലെ 1600 ഉള്‍പ്പെടെ ആകെ 3100 രൂപയാണ് ഗുണഭോക്താക്കളുടെ പക്കലെത്തിയത്. കഴിഞ്ഞ ബജറ്റിലാണ് പെന്‍ഷന്‍ തുക 1600 രൂപയായി ഉയര്‍ത്തിയത്.

ഈസ്റ്റര്‍, വിഷു, റമദാന്‍ നോമ്പ് കണക്കിലെടുത്ത് ഏപ്രിലിലെ പെന്‍ഷന്‍ നേരത്തേ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുംമുമ്പെ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അക്കൗണ്ടുള്ളവര്‍ക്ക് അതിലും അല്ലാത്തവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയുമാണ് തുക ലഭ്യമാക്കുക.