യു ഡി എഫ് ഭരണകാലത്ത് നിർമിച്ച പാലങ്ങളുടെ പട്ടിക എന്ന തലക്കെട്ടോടെയാണ് ഉമ്മൻ ചാണ്ടി ലിസ്റ്റ് പുറത്ത് വിട്ടത്. എൽ ഡി എഫ് സർക്കാർ ഗതാഗത മേഖലയിൽ നടത്തിയ സമാനതകളില്ലാത്ത വികസനത്തെ തുരങ്കം വെക്കാനായിരുന്നു ഉമ്മൻ ചാണ്ടിയുടെ നീക്കം. 227 പാലങ്ങളുടെ പേരടങ്ങുന്ന ലിസ്റ്റാണ് പുറത്ത് വിട്ടത്. ഒറ്റ നോട്ടത്തിൽ ആരും വിശ്വസിച്ചു പോകുന്ന ലിസ്റത് പക്ഷെ ശുദ്ധ തട്ടിപ്പാണ് എന്ന് പരിശോധനയിൽ തെളിഞ്ഞു.
ലിസ്റ്റിലെ പാലങ്ങളുടെ 4 പേരുകൾ 2എണ്ണം വീതമാണ് അവതരിപ്പിച്ചിരിക്കുന്നത്.ചില പേരുകളിൽ കേരളത്തിൽ സ്ഥലങ്ങളോ പാലങ്ങളോ ഇല്ല.
സ്ഥലങ്ങൾ ഉള്ളത് പലതും തെറ്റിച്ച് എഴുതിയിട്ടുണ്ട് അന്വേഷണത്തിൽ കണ്ടെത്തരുത് എന്ന് കരുതിയാകാം. ഇനി ലിസ്റ്റിലുള്ള പാലങ്ങളിൽ നിയമസഭാരേഖയിലുള്ളവ 40% ഇൽ താഴെ മാത്രമാണ്. ബാക്കി ഉള്ളവയൊക്കെ ഉണ്ടെന്ന് പറയുന്നതല്ലാതെ ഒരു രേഖയും ഇല്ല.
പല പാലങ്ങളും മുൻ എൽഡിഎഫ് സർക്കാർ നിർമ്മിച്ചതോ, നിലവിലെ സർക്കാർ നിർമ്മിച്ചതോ ആണ്. 2011 ഇൽ എൽ ഡിഎഫ് പണി തുടങ്ങിയവയുണ്ട്. യു ഡി എഫിന്റെയും ഉമ്മൻ ചാണ്ടിയുടെയും ഭാഷയിൽ പറഞ്ഞാൽ കല്ലിട്ടത് എൽ ഡി എഫാണ്.
പണി പൂർത്തിയാവുന്നതിനു മുൻപ് ഉൽഘാടനം നടത്തിയ പാലങ്ങൾ ചുരുങ്ങിയത് 3 എണ്ണം.(പരിശോധിച്ച പാലങ്ങളിൽ ). ഇപ്പോഴും പണി തീരാത്ത പാലങ്ങൾ കുറഞ്ഞത് 2 എണ്ണം.പാലാരിവട്ടം പാലം പോലെ പൊട്ടിപ്പൊളിഞ്ഞത് 4 എണ്ണം.
പ്രാഥമിക പരിശോധനയിൽ തന്നെ പാലങ്ങളുടെ കണക്ക് ശുദ്ധ തട്ടിപ്പാണ് എന്ന് വ്യക്തമായി. എൽ ഡി എഫ് സർക്കാരിനെതിരെ സ്‌മാഘ പരിവാർ മോഡലിൽ സോഷ്യൽ മീഡിയയിൽ ഒറ്റനോട്ടത്തിൽ ശരിയാണ് എന്ന് തോന്നുന്ന വ്യാജ പ്രചാരണത്തിന് നേതൃത്വം നൽകുകയായിരുന്നു ഉമ്മൻ ചാണ്ടി എന്ന് വ്യക്തം.
പാലാരിവട്ടം പാലത്തേക്കാൾ വലിയ അഴിമതി നടന്ന പാലങ്ങൾ ആണ് തിരൂരിലെ മൂന്ന് പാലങ്ങൾ.ആ പാലങ്ങളുടെ നിലവിലെ അവസ്ഥയാണ് ചിത്രത്തിൽ.
ആധുനികമായ മറ്റൊരിടത്തും ഉപയോഗിക്കാത്ത ടെക്നോളജി ഉപയോഗിച്ചാണ് ഇബ്രാഹിം കുഞ്ഞും ചാണ്ടി സെറും കൂടി ഈ പാലത്തിന്റെ പണി കഴിപ്പിച്ചത്.