ചെന്നിത്തലയും എസ് എസ് ലാലും പൊതു സമൂഹത്തോട് മാപ്പ് പറയണം ; കടകംപള്ളി സുരേന്ദ്രൻ

0
158

ചെന്നിത്തലയും എസ് എസ് ലാലും പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് കടകംപള്ളി സുരേന്ദ്രൻ. ഇരട്ട വോട്ട് കോണ്‍ഗ്രസിന്റെ സംഘടിത നീക്കമാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരനെ പോലെയാകാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു.കോണ്‍ഗ്രസ് മാപ്പ് പറഞ്ഞാല്‍ ജനങ്ങള്‍ ക്ഷമിക്കുമെന്നും കടകംപള്ളി വ്യക്തമാക്കി.

കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ എല്ലാ സീമകളും ലംഘിക്കുന്നു. കള്ളപ്രചാരവേല നടത്തുന്നു. മണ്ഡലത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നു.പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനം പാലിക്കണം. ശോഭ സുരേന്ദ്രന്‍ ഉത്തരവാദിത്തപ്പെട്ട പൊതു പ്രവര്‍ത്തകയാകണമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.