ലോകകപ്പ് യോഗ്യത റൗണ്ട്‌; ഇംഗ്ലണ്ടിനും ജർമനിക്കും തകര്‍പ്പന്‍ ജയം

0
70

2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ യുറോപ്യൻ യോഗ്യത മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. എതിരില്ലാത്ത അഞ്ച് ഗോളിന് സാൻ മാറിനോയെ പരാജയപ്പെടുത്തി. ഡൊമിനിക് കാള്‍വര്‍ട്ട് ലെവിന്‍ രണ്ടും ജെയിംസ് വാര്‍ഡ് പ്രൌസേ, റഹീം സ്റ്റെര്‍ലിങ്, ഒലി വാറ്റ്കിങ്സ് എന്നിവര്‍ ഓരോ ഗോളും നേടി.

സ്പെയിൻ- ഗ്രീസ് മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോൾ നേടി. സ്പെയിനിനായി അല്‍വാരോ മൊറാറ്റായും ഗ്രീസിനായി അനസ്റ്റാസിയോസ് ബക്കാസെറ്റാസും ഗോള്‍ നേടി. പെനാല്‍റ്റിയിലൂടെയായിരുന്നു ബക്കാസെറ്റാസിന്‍റെ ഗോള്‍.

ജർമനി എതിരില്ലാത്ത മൂന്ന് ഗോളിന് ഐസ്‍ലാന്‍റിനെ തോൽപ്പിച്ചു. ഇറ്റലി എതിരില്ലാത്ത രണ്ട് ഗോളിന് നോർത്ത് അയർലാണ്ടിനെയും സ്വിറ്റ്സർലാന്‍റ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബൾഗേറിയയെയും പരാജയപ്പെടുത്തി.