BREAKING :കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്

0
102

കോൺഗ്രസ് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യ മറിയാമ എബ്രഹാമിനും ഇരട്ടവോട്ട്.

എൽദോസ് താമസിക്കുന്ന മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലാണ് ഒരു വോട്ട്. എൽദോസ് കുന്നപ്പള്ളി എംഎൽഎയായിരിക്കുന്ന പെരുമ്പാവൂരാണ് രണ്ടാമത്തെ വോട്ട്.

പെരുമ്പാവൂർ രായമംഗലം പഞ്ചായത്ത്

  • ബൂത്ത് -142
  • എൽദോസ് കുന്നപ്പള്ളിയുടെ ക്രമനമ്പർ : 1354
    മറിയാമ്മ എബ്രഹാമിന്റെ ക്രമനമ്പർ- 1358

മൂവാറ്റുപുഴ മാറാടി പഞ്ചായത്ത്

  • ബൂത്ത് – 130
  • എൽദോസ് കുന്നപ്പള്ളിയുടെ ക്രമനമ്പർ- 1092
    മറിയാമ്മ എബ്രഹാമിന്റെ ക്രമനമ്പർ- 1095

മൂവാറ്റുപുഴയിൽ വോട്ടുള്ള കാര്യം മറച്ചുവച്ചാണ്‌ എംഎൽഎ സ്വന്തം മണ്ഡലമായ പെരുമ്പാവൂരിൽ വോട്ട്‌ ചേർത്തതെന്ന്‌ വ്യക്തമാണ്‌. രണ്ട്‌ മണ്ഡലത്തിലും വോട്ടുള്ളപ്പോഴും ഇത്‌ ഒഴിവാക്കാനും ശ്രമിച്ചില്ല.

ഇന്നലെയാണ്‌ എംഎൽഎ പെരുമ്പാവൂർ മണ്ഡലത്തിൽ 2286 ഇരട്ടവോട്ടുകൾ ഉണ്ടെന്ന പരാതി നൽകിയത്‌. സ്വന്തം കുടുംബത്തിന്‌ രണ്ട്‌ മണ്ഡലത്തിൽ വോട്ടുകൾ ഉള്ളപ്പോഴാണ്‌ അത്‌ മറച്ചുവച്ച്‌ എംഎൽഎ തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതി നൽകിയതെന്നും വ്യക്തം.

മൂവാറ്റുപുഴയിലെ വോട്ടർപട്ടിക

പ്രതിപക്ഷ നേതാവ്‌ സർക്കാരിന്റെ പരാജയമെന്ന വ്യാജേന ഉന്നയിച്ച വോട്ട്‌ ഇരട്ടിപ്പ്‌ യുഡിഎഫിനെ ഓരോ ദിവസവും തിരിഞ്ഞുകൊത്തുകയാണ്‌. ഇരട്ടവോട്ടിലധികവും കോൺഗ്രസ്‌, ലീഗ്‌ നേതാക്കളുടെയും പ്രവർത്തകരുടെയുമാണെന്ന്‌ ഓരോ ദിവസവും വിവരങ്ങൾ പുറത്തുവരുന്നു.

പെരുമ്പാവൂരിലെ പട്ടിക

ചെന്നിത്തല‌ ആദ്യം ഉന്നയിച്ച ഉദുമ പെരിയയിലെ കുമാരി കോൺഗ്രസ്‌ പ്രവർത്തകയാണെന്ന് തെളിഞ്ഞു. കൈപ്പമംഗലത്തെ യുഡിഎഫ്‌ സ്ഥാനാർഥിക്ക്‌ മൂന്ന്‌ വോട്ടാണുള്ളത്‌. കെപിസിസി സെക്രട്ടറിമാർമുതൽ മുൻ മന്ത്രിയുടെ ബന്ധുക്കൾവരെ ഈ ലിസ്റ്റിലുണ്ട്‌‌. മലപ്പുറത്തും കാസർകോട്ടും ലീഗ്‌ പ്രവർത്തകരാണ്‌ കൂടുതൽ‌.