BREAKING: ട്വന്റി 20 തൊഴിലാളികൾ താമസിക്കുന്നത് ഗതികെട്ട മുറികളിൽ, കാറ്റിൽ തകർന്നടിഞ്ഞു

0
108

കിഴക്കമ്പലം പഞ്ചായത്തിൽ, തൈക്കാവിൽ നിന്നും- ചേക്കുളം റൂട്ടിൽ കിറ്റ്സ് ഗാർമന്റസ് കമ്പിനിയുടെ സമീപം തൊഴിലാളികൾക്ക് താമസിക്കാൻ ട്വന്റി 20 നിർമിച്ചിരുന്നു അലുമിനിയം ഷീറ്റിട്ട മുറികളാണ് ചിത്രത്തിൽ.

കഴിഞ്ഞ ദിവസം വീശിയ കാറ്റിൽ പൂർണമായും തകർന്നു. വലിയ വായിൽ വികസനത്തെക്കുറിച്ചും, രാഷ്ട്രീയ നേതാക്കളുടെ പിടിപ്പ് കേടിനെക്കുറിച്ചും പ്രസംഗിക്കുന്ന ട്വന്റി 20 യുടെ മുതലാളിയുടെയും, സംഘടനയുടെയും പൊയ്മുഖമാണ് കാറ്റിൽ പൊളിഞ്ഞു വീണത്.

കാറ്റാടി തൂണുകളിൽ അലുമിനിയം ഷീറ്റുകൾ നിരത്തിയ മേൽക്കൂരയായിരുന്നു തൊഴിലാളികൾക്കായി നിർമിച്ച താമസമുറികൾക്കുണ്ടായിരുന്നത്.

 

ശോചനീയ അവസ്ഥയിലായിരുന്നു വാസ സ്ഥലം കാറ്റത്ത് തകർന്നു വീഴുകയായിരുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടും, മോഹനവാഗ്ദാനങ്ങൾ നൽകിയും അരാഷ്ട്രീയത പ്രചരിപ്പിച്ചും, മുതലാളി ഭരണത്തിന് നേതൃത്വം നൽകുന്ന ട്വന്റി 20 തൊഴിലാളികളെ എങ്ങനെയാണ് പരിഗണിച്ചിരുന്നത് എന്നതിന്റെ ഉദാഹരണം കൂടിയാണ് ഇത്.

സ്വന്തം ജീവനക്കാർക്കു പോലും നിലവാരം ഉള്ള താമസ സ്ഥലം നൽകാൻ കഴിയാത്തവരാണ് കുന്നത്തുനാടും, കേരളവും, ഇന്ത്യയും മാറ്റി മറിക്കുമെന്ന് വീമ്പ് പറയുന്നത്.