Sunday
11 January 2026
30.8 C
Kerala
HomeKeralaസിനിമാ-നാടക നടന്‍ പി സി സോമൻ അന്തരിച്ചു

സിനിമാ-നാടക നടന്‍ പി സി സോമൻ അന്തരിച്ചു

സിനിമാ-നാടക നടന്‍ പി സി സോമൻ (81) അന്തരിച്ചു. പുലര്‍ച്ചെ നാലു മണിക്കായിരുന്നു അന്ത്യം.മൂന്നൂറില്‍പ്പരം നാടകങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ചിട്ടുള്ള പി സി സോമൻ അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലൂടെ ശ്രദ്ധ നേടി.

സ്വയംവരം ആയിരുന്നു ആദ്യ സിനിമ. മലയാളം ദൂരദർശന്റെ ആദ്യ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ട്രാൻവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരനായിരുന്നു.

ഗായത്രി, കൊടിയേറ്റം, മുത്താരംകുന്ന് പി.ഒ, അച്ചുവേട്ടന്റെ വീട്, ഇരുപതാം നൂറ്റാണ്ട്, മതിലുകൾ, ചാണക്യൻ, കൗരവർ, ധ്രുവം, ഇലയും മുള്ളും, വിധേയൻ, അഗ്നിദേവൻ, കഴകം, കഥാപുരുഷന്‍, നിഴല്‍ക്കുത്ത്, ഒരു പെണ്ണും രണ്ടാണും, പിന്നെയും തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ

പി.സി. സോമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. സിനിമാ – സീരിയൽ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന സോമൻ അമേച്വര്‍ നാടകങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

RELATED ARTICLES

Most Popular

Recent Comments