Wednesday
17 December 2025
25.8 C
Kerala
HomeKerala‘ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട ’ ; കിഫ്ബിയെ തകർക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി

‘ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട ’ ; കിഫ്ബിയെ തകർക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി

കിഫ്ബിയെ തകർക്കാൻ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി പോലുള്ള സ്ഥാപനത്തെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വികസനം നടക്കാൻ പാടില്ലെന്ന നിലപാടാണ് യുഡിഎഫിനും ബിജെപിക്കും ഉള്ളത്. കേരളത്തിൽ യുഡിഎഫും ബിജെപിയും തമ്മിൽ ഒരു കേരളാ തല യോജിപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വന്തം താത്പര്യങ്ങൾക്കനുസരിച്ചല്ല ആദായ നികുതി വകുപ്പിന്റെ ഇടപെടൽ. ഇൻകം ടാക്‌സിന് വിവരങ്ങൾ ചോദിക്കാൻ അതിന്റേതായ രീതിയുണ്ട്. മറുപടി നൽകാൻ കിഫ്ബി തയ്യാറാണ്. പിന്നെ എന്തിനാണ് ഓഫിസിലേയ്ക്ക് വരുന്ന നിലപാട് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ഫെഡറൽ തത്വം അംഗീകരിക്കാത്ത സമീപനമാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. മസാല ബോണ്ടിന്റെ കാര്യത്തിലും കേന്ദ്രത്തിന് നിരാശരാകേണ്ടി വന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

RELATED ARTICLES

Most Popular

Recent Comments