BIG BREAKING : മനോരമയും ഉറപ്പിക്കുന്നു; കള്ളന്‍ കലക്ടര്‍ ബ്രോ തന്നെ

0
117
prashanth

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എൻ പ്രശാന്ത് ഐ എ എസ്. വിചിത്രമായ ഇടപെടലുകളിലൂടെയും വാർത്തകൾ സൃഷ്ടിച്ചും കലക്ടർ ബ്രോ എന്ന പേരു സ്വന്തമാക്കിയ പ്രശാന്ത് നായർ ആണ് ആഴക്കടൽ മത്സ്യ ബന്ധനവിവാദത്തിലെ പ്രധാന കണ്ണി എന്ന് തെളിയിക്കുന്ന രേഖകൾ മലയാള മനോരമ പുറത്തുവിട്ടു.

തെരഞ്ഞെുടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്തെത്തുന്ന ദിവസം എൻ പ്രശാന്ത് ചോർത്തി നൽകിയ തൻറെ വാട്ട്സാസാപ്പിലെ സന്ദേശങ്ങൾ കേസിലെ പ്രധാന തെളിവായി മാറും. ചെന്നിത്തലയുടെ പി ആർ സംഘത്തത്തിലെ പ്രമുഖൻ മുഖേനയാണ് എൻ പ്രശാന്ത് വാട്ട്സാസാപ്പിലെ സന്ദേശങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയത്.

ആഴക്കടൽ മത്സ്യബന്ധനക്കരാർ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരെ അറിയിച്ചിരുന്നു എന്ന വാർത്ത സൃഷ്ടിച്ച് തീരദേശത്ത് ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് തൻെറ വകുപ്പിൻെറ അഡീഷനൽ ചീഫ് സെക്രട്ടറിക്കുൾപ്പെടെ താൻഅയച്ച സന്ദേശങ്ങളും മറുപടിയും പ്രശാന്ത് പ്രസിദ്ധീകരണതിന് നൽകിയത്.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിനു ചടങ്ങിൻറെ പടവും പ്രസ് റിലീസും ഫെബ്രുവരി 2നു വാട്സാപ്പിൽ ഫോർവേഡ് ചെയ്തിട്ടുണ്ട് എന്നാണ് വാർത്തയിലെ ഒരു ഭാഗം. ആ സന്ദേശവും മനോരമയുൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് പ്രശാന്ത് എത്തിച്ചിട്ടുണ്ട്.

അതിൻെറ സ്ക്രീൻ ഷോട്ടിൽ പടമോ പ്രസ് റിലീസോ മനോജ് ഡൗൺലോഡ് ചെയ്ത് കണ്ടിട്ടില്ല എന്ന് വ്യക്തമാണ്. ‘മെഗാ സംഭവം ആണു ചേട്ടാ. ?2950 കോടിയുടെ വർക്ക് ഓർഡർ അടിച്ചെടുത്തു’ എന്നാണ് സന്ദേശം. എല്ലാം ഏകപക്ഷീയം. പ്രസ് സെക്രട്ടറി കാണുകയോ മറുപടി നൽകുകയോ ചെയ്തിട്ടില്ല.

പിന്നീട് ഫെബ്രുവരി 27 നാണ് അടുത്ത സന്ദേശം. അപ്പൊഴേക്കും പ്രശാന്ത് നടത്തിയ ഗൂഡാലോചനയുടെതെളിവുകൾപുറത്തുവന്നിരുന്നു. സർക്കാരിനെ അറിയിക്കാതെ രമേശ് ചെന്നിത്തലയ്ക്ക് വാവാദംസൃഷ്ടിക്കാനായി ഉണ്ടാക്കിയ കാരാറായിരുന്നു എന്നും പ്രശാന്താണ് അതിനു പിന്നിലെ പ്രധാന കളിക്കാരൻ എന്നും വാർത്തകൾ വരാൻ തുടങ്ങിയപ്പോൾ സമനില തെറ്റിയപോലെയുള്ള പ്രതികരണമാണ് അദ്ദേഹത്തിൽനിന്നുണ്ടായത്. പ്രസ് സെക്രട്ടറിക്കയച്ച സന്ദേശം ഇങ്ങനെ: ‘മനോജേട്ടനും കൂടി ചേർന്നാണോ ഈ പരിപാടി?

അറിഞ്ഞപ്പോൾ വിഷമമുണ്ട്. വ്യക്തിബന്ധം വെക്കുന്ന ആളാണ് ഞാൻ. എനിക്കിതിലൊന്നും ഒരു പങ്കും താൽപര്യവുമില്ലാത്ത ആളാണെന്ന് അറിയാവുന്നതല്ലേ? സത്യത്തിന് നിരക്കാത്തത് പറഞ്ഞും ചെയ്തും എങ്ങനെ മനസ്സമാധാനത്തോടെ നിങ്ങളൊക്കെ ഉറങ്ങും?

ചെയ്യാത്തതും അറിയാത്തതുമായ കാര്യങ്ങൾ മറ്റുള്ളവരുടെ മേൽ കെട്ടിവെച്ച് തൽക്കാലം സന്തോഷിക്കുന്നവരുടെ വരും കാലവും മക്കളും പിൻതലമുറകളും അനുഭവിക്കുമെന്ന് കേട്ടിട്ടുണ്ട്. ഞാനൊരു അന്ധവിശ്വാസിയാണെന്ന് കരുതിക്കോളു. ഏതായാലും നന്നായി വരട്ടെ.’

പ്രസ് സെക്രട്ടറിക്ക് ആദ്യം ചിത്രവും പ്രസ്റിലീസും കരാർ അടിച്ചെടുത്ത സന്ദേശവും പങ്കിട്ടത് ബോധപൂർവ്വമായിരുന്നു. സർക്കാരിൻെറ വലിയ നേട്ടമാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് വാർത്തയാക്കുകയാിരുന്നു ലക്ഷ്യം. അതു നടക്കാതെ വന്നപ്പോൾ തനിക്കെതിരെ തിരിയാതിരിക്കാനുള്ള ഇമോഷനൽ ബ്ലാക്ക് മെയിലിങ്ങിലൂടെ, നിങ്ങളും നിങ്ങളുടെമക്കളും അനുഭവിക്കും എന്ന ശാപം.

 

മുഖ്യമന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്കരൻ, പേഴ്സനൽ അസിസ്റ്റൻറ് സുനീഷ്, വകുപ്പിൻറെ ചുമതലയുള്ള അഡീ. ചീഫ് സെക്രട്ടറി ടി കെ ജോസ് എന്നിവർക്ക് തൻെറ ഫോണിൽ നിന്ന് അയച്ച വാട്ട്സാപ്പ് സന്ദേശങ്ങളാണ് പ്രശാന്തിനെതിരെ വലിയ കുരുക്കായി മാറുന്നത്. എല്ലാം പ്രശാന്ത് തന്നെ പുറത്തുവിട്ടതാണ്.

മേജർ ദിനേശ് ഭാസ്കരനുമായുള്ള ചാറ്റ്
(തീയതി വ്യക്തമല്ല)

എൻ. പ്രശാന്ത്: താങ്ക്സ് ബ്രോ. ഒരു വൻ സംഭവം പ്രതീക്ഷിക്കുന്നു. നമുക്കു സിംഗപ്പൂർ സഹകരണം ലഭിച്ചേക്കാം. തിരഞ്ഞെടുപ്പു വിജ്ഞാപനത്തിനു മുൻപു കാര്യങ്ങളെല്ലാം നടന്നാൽ, അതൊരു വലിയ സംഗതിയായി അവതരിപ്പിക്കാം. ഒട്ടേറെ ജോലി സാധ്യതയുണ്ട്.

മേജർ ദിനേശ് ഭാസ്കരൻ: ഗ്രേറ്റ് സർ.

ഫെബ്രുവരി 1, 2021

പ്രശാന്ത്: ബ്രോ, നാളെ ഞങ്ങളൊരു യുഎസ് കമ്പനിയുമായി ധാരണാപത്രം ഒപ്പിടാനും വലിയൊരു വർക്ക് ഓർഡർ കെഎസ്ഐഎൻസിക്കു നേരിട്ടു ലഭിക്കാനും സാധ്യതയുണ്ട്. 1250 കോടി രൂപയുടെ വർക്ക് ആണ് ആദ്യഘട്ടത്തിൽ. ഫിഷറീസിലും ട്രോളറുകളിലുമാണു ഊന്നൽ. ഇതൊരു വലിയ കരാർ ആയതിനാൽ, സംഗതി നടപ്പായാൽ മുഖ്യമന്ത്രിയെ അപ്ഡേറ്റ് ചെയ്യണേ.

മേജർ ദിനേശ് ഭാസ്കരൻ: ചെയ്തോളാം സർ.

ഫെബ്രുവരി 2

പ്രശാന്ത്: ഉറപ്പിച്ചു. 12 മണിക്ക് ഞങ്ങൾ ധാരണാപത്രം ഒപ്പിടും. 1200 കോടി രൂപയുടെ വർക്ക് ഓർഡറുണ്ട്. വിശദാംശങ്ങളും വാർത്തക്കുറിപ്പും അയയ്ക്കാം. ‘അസെൻഡ്’ സംഗമം വഴിയെത്തിയവരാണ്. 100 കോടി രൂപ നിക്ഷേപിക്കാമെന്നാണ് അന്നു സമ്മതിച്ചത്. ഇപ്പോൾ, കെഎസ്ഐഎൻസി വഴി 1250 കോടിയായി.

മേജർ ദിനേശ് ഭാസ്കരൻ: അഭിനന്ദനങ്ങൾ സർ, വലിയ വാർത്തയാണ്.

പ്രശാന്ത്: തീർച്ചയായും ബ്രോ. തിരഞ്ഞെടുത്ത മേഖലകളിൽ കെഎസ്ഐഎൻസി വഴി ഇനിയും നിക്ഷേപിക്കാൻ അവർ തയാറാണ്.

ഫെബ്രുവരി 3

2950 കോടി രൂപയുടെ ധാരണാപത്രം ഒപ്പിട്ടതിൻറെ പത്രവാർത്ത, മേജർ ദിനേശ് ഭാസ്കരന് എൻ. പ്രശാന്ത് ഫോർവേഡ് ചെയ്യുന്നു. അതിന്, കയ്യടിയുടെ ഇമോജിയാണു ദിനേശ് ഭാസ്കരൻറെ പ്രതികരണം.

ഒരിടത്തുപോലും മേജർ ദിനേശ് പ്രശാന്തിന് അങ്ങോട്ട് ഒരു നിർദേശവും കൊടുക്കുന്നില്ല. പ്രശാന്ത് സ്വന്തം കഴിവിലൂടെ വലിയൊരു കരാർ അടിച്ചെടുത്തു എന്ന പൊങ്ങച്ചം പറയലാണുണ്ടാകുന്നത്. അത് ഈ ഉദ്യോഗസ്ഥൻെറ പതിവുമാണ്. ഔപചാരികതയ്ക്ക് വേണ്ടിയുള്ള ഗ്രേറ്റ്, ചെയ്തോളാം, അഭിനന്ദനങ്ങൾ, വലിയ വാർത്തയാണ് എന്നീ മറുപടികൾ മാത്രമാണ് മേജർദിനേശിൻറേത്.

ടി.കെ. ജോസുമായുള്ള ചാറ്റ്

ഫെബ്രുവരി 2

എൻ. പ്രശാന്ത്: സർ, യുഎസ് കമ്പനിയായ ഇഎംസിസിയുമായി 2950 കോടി രൂപയുടെ ധാരണാപത്രവും വർക്ക് ഓർഡറും കെഎസ്ഐഎൻസിക്കു വേണ്ടി ഇന്ന് ഒപ്പിട്ടു.

(ചുവടെ ചടങ്ങിൻറെ പടം)

ടി.കെ. ജോസ്: വളരെ നന്നായി. നല്ല പ്രചാരണം നൽകുമല്ലോ.

എൻ. പ്രശാന്ത്: തീർച്ചയായും സർ.

അവിടെയും പ്രശാന്തിന്റെ വ്യക്തിപരമായ സന്ദേശവും ടി കെ ജോസിൻെറ ഉപചാരത്തിനു വേണ്ടിയുള്ള മറുപടിയും മാത്രം. പ്രശാന്തിൻെറ സന്ദേശത്തിന് മുഖ്യമന്ത്രിയുടെ പി എ മറുപടി നൽകിയിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസ് വിവരാവപ്രകാരം നേടി എന്ന് പറഞ്ഞവതരിപ്പിച്ച രേഖയിലും പ്രശാന്തിന്റെ നോട്ടുകൾമാത്രം.

ധാരണപത്രത്തിൻറെ ഫയലിൽ ദിനേശ് ഭാസ്ക്കറുമായി ചർച്ച ചെയ്തെന്നും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുത്തേക്കുമെന്നുമാണ് പ്രശാന്ത് കുറിപ്പെഴുതിയത്. അതായത്, താൻ വലിയൊരു സംഭവം സംഘടിപ്പിച്ചിട്ടുണ്ടെന്നും അത് മുഖ്യമന്ത്രിയോട് പറയണേ എന്നും വാട്സാപ്പിലൂടെ കൊച്ചു വർത്തമാനും പറയുക. അതിനെ ‘ചർച്ച’ യും ‘ഓൺലൈനിലൂടെ മുഖ്യമന്ത്രി പങ്കെടുക്കാനുള്ള സാധ്യതയുമായി ഫയലിൽ എഴുതുക- ഇതാണ് പ്രശാന്ത് ചെയ്തത്.

വാർത്താക്കുറിപ്പുമായി ബന്ധപ്പെട്ട ഫയലിലും കുറിപ്പെഴുതിയത് പ്രശാന്ത് നായർ തന്നെ. ‘സംസ്ഥാന സർക്കാരിൻറെ വലിയ നേട്ടമായി ഇക്കാര്യം അവതരിപ്പിക്കണം’ എന്നാണ് അതിലുള്ളത്. പിആർഡി വഴി വാർത്താക്കുറിപ്പ് ഇറക്കിയാൽ മതിയെന്ന് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയും നിർദ്ദേശിച്ചുവെന്നും അതിലുണ്ട്. എന്നാൽ പുറത്തുവന്ന വാട്സാപ്പ് ചാറ്റുകളിൽ അത്തരം ഒരു സൂചനയും കാണുന്നില്ല.

എല്ലാം പറഞ്ഞതും ചെയ്തതും പ്രശാന്ത്. സ്വന്തം വാട്സാപ്പ് ചാറ്റ് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തും (അത് അയക്കുന്നയാളോ സ്വീകരിക്കുന്നയാളോ അല്ലാതെ മറ്റാർക്കും കൊടുക്കാനാവില്ല) ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് കുതന്ത്രത്തിലെ പ്രധാന പങ്കാളിയായതും പ്രശാന്ത്.

കെ എസ്ഐ എൻസി പൊതുമേഖലാ സ്ഥാപനമാണ്. അതിൻെറ എംഡിയാണ് പ്രശാന്ത് നായർ. ചെയർമാൻ വേറെയുണ്ട്-മുൻ ചീഫ് സെക്രട്ടറി ടോം ജോസ്. അദ്ദേഹം ഏതെങ്കിലും ഘട്ടത്തിൽ ഇക്കാര്യത്തെക്കുറിച്ച് മിണ്ടിയിട്ടില്ല. പൊതുമേഖലാ കമ്പനികരാർ ഒപ്പു വെക്കുന്ന വിവരം വാട്സാപ്പിലൂടെ മുഖ്യമന്ത്രിയുടെ സ്റ്റാഫിനെ അറിയിക്കുന്ന ഒരു റൂളും നിലവിലില്ല.

അത്തരം വിവരങ്ങൾ കൈമാറാനും അനുമതി ലഭ്യമാക്കാനും വ്യവസ്ഥാപിതമായ ചട്ടങ്ങളുണ്ട്. വാട്സാപ്പിലെ കൊച്ചുവർത്തമാനവും പൊങ്ങച്ചം പറച്ചിലും വൻ തെളിവാക്കി അവതരിപ്പിച്ച് രാഷ്ട്രീയ യജമാനൻെറ തട്ടിപ്പു പദ്ധതിയിൽ പ്രധാന നടനായി അഭിനയിച്ച ‘ബ്രോ’ രക്ഷപെടാൻ ആഴക്കടലിലെ വെള്ളം തന്നെ കുടിച്ചു വറ്റിക്കേണ്ടിവരും.

പ്രതിപക്ഷ നേതാവ്, അദ്ദേഹത്തിൻെറ പി ആർ സംഘത്തിലെ മുൻ മാധ്യമ പ്രവർത്തകൻ, എൻ പ്രശാന്ത് തുടങ്ങിയവർ ചേർന്ന ഗൂഡാലോചനയാണ് ആഴക്കടൽ വാർത്താവിവാദമാക്കുന്നതിന് പിന്നിൽ എന്നതിൻറ വ്യക്തമായ വിവരങ്ങൾ ഇൻറലിജൻസിന് ലഭിച്ചിട്ടുണ്ടെന്നറിയുന്നു. അതേ സമയം ഇങ്ങനെയൊരു തട്ടിപ്പ് കരാർ ഉണ്ടാക്കുന്നതിന് കരുനീക്കിയത് ദല്ലാൾ പണിയിലൂടെ കുപ്രസിദ്ധി നേടിയ വ്യക്തിയുടെ കാർമ്മികത്വത്തിലാണ്.

 

അതിനു പിന്നിൽ മറ്റു ചില പ്രമുഖരും പ്രവർത്തിച്ചിട്ടുണ്ട്. കുണ്ടറ മണ്ഡലത്തിൽ മത്സരിക്കുന്ന കമ്പനിയുടമയ്ക്കു പിന്നിലുള്ളവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. രാഷ്ട്രിയ അട്ടിമറി ലക്ഷ്യമിട്ട് നടത്തിയ ക്രിമിനൽ ഗൂഡാലോചനയുടെ ചുരുളഴിയുമ്പോൾപല പ്രമുഖരും നിയമത്തിനു മുന്നിലെത്തും.

എൻ പ്രശാന്ത് പി ആർ ഡി മുഖേന ഈ കള്ളക്കരാറിൻെറ പരസ്യം നൽകാൻ നിരന്തര ശ്രമം നടത്തിയിരുന്നു. സ്വയം തയാറാക്കിയ പത്രക്കുറിപ്പ് പിആർഡിയെക്കൊണ്ട് റിലീസ് ചെയ്യിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ സമ്മർദം ചെലുത്തി. ആ പത്രക്കുറിപ്പിലെ ഒരു വാചകം ഇതാണ്: ‘മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പാണ് കെഎസ് ഐ എൻസി’ ഇങ്ങനെ എഴുതുന്ന പതിവ് ഒരിക്കലും ഉണ്ടായിട്ടില്ലാത്തതുകൊണ്ട് പി ആർ ഡി നൽകിയ പത്രക്കുറിപ്പിൽ നിന്ന് ഉദ്യോഗസ്ഥർ അത് ഒഴിവാക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെപേര് വലിച്ചിഴയ്ക്കാൻ അന്നുതന്നെ രപശാന്ത് ശ്രമിച്ചതിന് അദ്ദേഹം പിആർഡിക്ക് അയച്ച പത്രക്കുറിപ്പ് മറ്റൊരു തെളിവാകും.

വിവാദം തന്നിലേക്ക് തിരിഞ്ഞതോടെ പലർക്കും വൈകാരികമായ വാട്സാപ്പ് സന്ദേശങ്ങൾ പ്രശാന്ത് അയക്കുന്നതായും ഇൻറലിജൻസിന് വിവരം ലഭിച്ചിട്ടുണ്ടെന്നറിയുന്നു.

പ്രതികരണം തേടിയ മാധ്യമ പ്രവർത്തകയോട് അശ്ലീലം കലർത്തി വാട്സാപ്പിലൂടെ പ്രതികരിച്ച് ഇതേ വിഷയത്തിൽ കഴിഞ്ഞ മാസം പ്രശാന്ത് വിവാദത്തിലായതാണ്. അത് മറികടക്കാൻ ഭാര്യയെക്കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇടീച്ചതും തുടർ വിവാദം സൃഷ്ടിച്ചു. .
അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയുമായി കെ.എസ്.ഐ.എൻ.സി ധാരണാപത്രം ഒപ്പിട്ടതുമായുള്ള വിവാദം കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞപ്പോൾ കെ.എസ്.ഐ.എൻ.സി എം.ഡി എന്ന നിലയിൽ എൻ. പ്രശാന്തിൻറെ പ്രതികരണം തേടിയാണ് മാധ്യമ പ്രവർത്തക അദ്ദേഹവുമായി ബന്ധപ്പെടുന്നത്.

സംസാരിക്കാൻ അനുവാദം ചോദിച്ച് മാധ്യമപ്രവർത്തക അയച്ച വാട്സാപ്പ് മെസേജുകൾക്ക് അശ്ലീലം കലർന്ന സ്റ്റിക്കറുകളുമായാണ് എൻ. പ്രശാന്ത് പ്രതികരിച്ചത്. മാന്യതയുടെയും സഭ്യതയുടെയും അതിരുവിട്ട ആ പ്രതികരണം പുറത്തുവന്നപ്പോൾ അതൊക്കെ ഭാര്യ ചെയ്തതാണ് എന്ന് വരുത്തി തടിയൂരാനായിരുന്നു ശ്രമം.

ഇപ്പോൾ സ്വന്തം വാട്സാപിൽ പലർക്കായി അയച്ച മെസേജുകൾ മാധ്യമ ഓഫീസുകളിൽ എത്തുമ്പോൾ അത് ഭാര്യചെയ്തതാണെന്ന് പറഞ്ഞ് രക്ഷപ്പെടാനാകില്ല. രാഷ്ട്രീയ അട്ടിമറിക്ക് കുതന്ത്രം മെനയാൻ രമേശ് ചെന്നിത്തലയ്ക്ക് കൂട്ടുനിൽക്കുകയും പ്രധാന വേഷം അവതരിപ്പിക്കുകയും ചെയ്ത മുൻ പ്രൈവറ്റ് സെക്രട്ടറിക്ക് നിരവധി ചോദ്യങ്ങൾക്കുമുന്നിൽ നിന്നുവിയർക്കേണ്ടിവരുന നാളുകളാണ് വരാൻ പോകുന്നത്.