Thursday
18 December 2025
29.8 C
Kerala
HomeIndiaറെയ്ഡ് ഭയന്ന് 20 ലക്ഷം രൂപ ഗ്യാസ് അടുപ്പില്‍ വെച്ച് കത്തിച്ച് തഹസില്‍ദാര്‍

റെയ്ഡ് ഭയന്ന് 20 ലക്ഷം രൂപ ഗ്യാസ് അടുപ്പില്‍ വെച്ച് കത്തിച്ച് തഹസില്‍ദാര്‍

അഴിമതി വിരുദ്ധ വിഭാഗത്തിന്റെ പരിശോധന നടക്കുന്ന വിവരമറിഞ്ഞ് 20 ലക്ഷം രൂപ ഗ്യാസ് സ്റ്റൗവില്‍വച്ച്‌ കത്തിച്ച്‌ തഹസില്‍ദാര്‍. ബുധനാഴ്ച രാത്രി രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം .

തഹസില്‍ദാറായ കല്‍പേഷ് കുമാര്‍ ജെയിന് വേണ്ടി ഒരു കരാറുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പര്‍വത് സിംഗ് എന്നയാളെ രാജസ്ഥാന്‍ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എസിബി ഉദ്യോഗസ്ഥര്‍ ജെയിന്‍റെ വീട്ടില്‍ എത്തുകയായിരുന്നു .

എസിബിയുടെ വരവ് അറിഞ്ഞ ജെയിന്‍ വീട് ഉള്ളില്‍ നിന്നും പൂട്ടിയ ശേഷം തന്‍റെ വീട്ടില്‍ സൂക്ഷിച്ച 20 ലക്ഷത്തോളം രൂപ അടുക്കളയിലെ ഗ്യാസ് സ്റ്റൌവില്‍ വച്ച്‌ കത്തിച്ചു. അതെ സമയം ലോക്കല്‍ പോലീസിന്‍റെ സഹായത്തോടെ വീട്ടിനകത്ത് പ്രവേശിച്ച എസിബി അധികൃതര്‍ തീകെടുത്തി 1.5 ലക്ഷത്തിന്‍റെ പണം കണ്ടെടുത്തു. ജെയിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് ഉദ്യോഗസ്ഥരെയും എസിബി ചോദ്യം ചെയ്യുന്നുണ്ട് .

RELATED ARTICLES

Most Popular

Recent Comments