ബിജെപിയെ തോല്‍പ്പിക്കുന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതില്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് പി സി ചാക്കോ

0
59

ബിജെപിയെ തോല്‍പ്പിക്കുന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് പി സി ചാക്കോ. ഒളിഞ്ഞും തെളിഞ്ഞും ബിജെപിയെ അനുകൂലിക്കുന്നവര്‍ കോണ്‍ഗ്രസ് അല്ലേ. 19 സീറ്റുകള്‍ ജയിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഉന്മാദ അവസ്ഥയില്‍ ആയിരുന്നുവെന്നും പി സി ചാക്കോ പറഞ്ഞു.

തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളും ബിജെപിക്ക് തിരിച്ചടി നല്‍കുന്നവയാണ്. ഇത് സന്തോഷം നല്‍കുന്ന കാര്യം. ബിജെപിയെ തോല്‍പ്പിക്കുന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഇടതുപക്ഷത്തെ എതിരായി കാണരുത് എന്ന് രാഹുല്‍ ഗാന്ധിയോട് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പി സി ചാക്കോ വ്യക്തമാക്കി.

വോട്ടര്‍ പട്ടികയിലേ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങളോടും പി സി ചാക്കോ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ ആണ് സമ്മതിക്കേണ്ടത്. അല്ലാതെ നിരന്തരം പത്ര സമ്മേളനങ്ങള്‍ വിളിക്കുകയല്ല വേണ്ടത്.

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ സര്‍ക്കാരിന്റെ പങ്ക് എന്തെന്ന് ഈ തെരഞ്ഞെടുപ്പില്‍ വിശകലനം ചെയ്യണം. നരേന്ദ്ര മോദി പിണറായി വിജയനെ ഗെയ്ല്‍ പദ്ധതി ഉദ്ഘാടന വേദിയില്‍ അഭിനന്ദിച്ചത് ഓര്‍ക്കുക. പ്രകൃതി വാതകത്തിന്റെ സാധ്യത ഈ സര്‍ക്കാര്‍ ഉപയോഗിച്ചു. വലത് പക്ഷത്തെ കോണ്‍ഗ്രസ് ശക്തിപ്പെടുത്തുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. പാര്‍ട്ടി വിട്ട ദുഃഖം അല്ല. മറിച്ച് ശരിയായ രാഷ്ട്രീയ പാതയിലൂടെ പോകുന്നതിന്റെ മനസംതൃപ്തി ആണ് തനിക്ക് ഉള്ളതെന്ന് പി സി ചാക്കോ പറഞ്ഞു.

ചെന്നിത്തല ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും കാണണം. ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം തീര്‍ത്തിട്ട് പ്രസ്താവന ഇറക്കിയാല്‍ മതിയാകും. സര്‍വേകള്‍ക്കപ്പുറത്തേക്കാണ് കേരളത്തിലെ ജനങ്ങളുടെ ഭരണ തുടര്‍ച്ച പിന്തുണയ്ക്കുന്ന മനസ്സ്. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന് വേണ്ടി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ മല്‍സരം ഉണ്ടാകുമെന്നും പി സി ചാക്കോ പറഞ്ഞു.