Wednesday
25 December 2024
25.8 C
Kerala
Home World സൗദി ദേശീയ എണ്ണക്കമ്പനിയുടെ ലാഭ വിഹിതത്തിൽ ഇടിവ്

സൗദി ദേശീയ എണ്ണക്കമ്പനിയുടെ ലാഭ വിഹിതത്തിൽ ഇടിവ്

0
109

റിയാദ്: സൗദി അറേബ്യയുടെ ദേശീയ എണ്ണകമ്പനിയായ അരാംകോയുടെ ലാഭ വിഹിതത്തില്‍ കുറവ് രേഖപ്പെടുത്തി. ഓഹരിയുടമകൾക്ക് വിതരണം ചെയ്യേണ്ട 2020ലെ ലാഭവിഹിതത്തിലാണ് ഇടിവുണ്ടായത്. മുൻവർഷത്തെ അപേക്ഷിച്ച് നേർ പകുതിയായി കുറഞ്ഞു.

കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും ആഗോള എണ്ണ വിലയില്‍ ഉണ്ടായ ഇടിവുമാണ് അറ്റാദായം കുറയുന്നതിന് ഇടയാക്കിയത്. കമ്പനിയുടെ വാര്‍ഷിക അറ്റാദായത്തിലാണ് വലിയ കുറവ് രേഖപ്പെടുത്തിയത്. പോയ വര്‍ഷം കമ്പനി നേടിയ ലാഭം 18376 കോടി റിയാലായി കുറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 44.4 ശതമാനത്തിന്റെ കുറവാണുണ്ടായത്. 30070 കോടി റിയാലായിരുന്നു 2019ലെ അറ്റാദായം.

കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും ആഗോള എണ്ണ വിലയില്‍ ഉണ്ടായ ഇടിവും കമ്പനിയുടെ വില്‍പ്പനയെ സാരമായി ബാധിച്ചു. സമീപ കാലത്ത് നേരിട്ട ഏറ്റവും ദുഷ്‌കരവും വെല്ലുവിളികള്‍ നിറഞ്ഞതുമായ വര്‍ഷമാണ് കടന്നു പോയതെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വിട്ട് കൊണ്ട് കമ്പനി സി.ഇ.ഒ അമീന്‍ നാസര്‍ പറഞ്ഞു. നാലാം പാദത്തിലെ ലാഭവിഹിതം 7033 കോടി റിയാല്‍ ഓഹരിയുടമകള്‍ക്ക് ഉടന്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.