BIG BREAKING ആഴക്കടൽ വിവാദം, ഗൂഢാലോചനക്ക് പിന്നിൽ പ്രശാന്ത് തന്നെ, വാട്സാപ്പ് സന്ദേശങ്ങൾ സ്വയം കുഴിച്ച കുഴി

0
52

-അനിരുദ്ധ്.പി.കെ- 

“കുമ്പളങ്ങ കട്ടവനെ തലയിൽ നരയുണ്ടെന്ന്” പറയുമ്പോൾ തപ്പി നോക്കുന്നവരെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്.ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ അങ്ങനെ ഒരു കാര്യം കൃത്യമായി സംഭവിച്ച് കഴിഞ്ഞു. എം ഓ യുവിന് പിന്നിൽ വൻ ഗൂഢാലോചന നടന്നുവെന്ന കാര്യം സ്ഥിതീകരിച്ചുകൊണ്ട് വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത് വന്നു.

പ്രതിപക്ഷ നേതാവിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എൻ. പ്രശാന്ത് ഐ എ എസ്, എം ഡി യായിരുന്ന കോർപറേഷനാണ് അമേരിക്കൻ കമ്പനിയുമായി ബോട്ടുകൾ നിർമിക്കാൻ കരാർ ഒപ്പിട്ടത്. കരാർ ഒപ്പിടുന്ന കാര്യം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചുവെന്നും വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത് വിട്ടുകൊണ്ടാണ് മാധ്യമങ്ങൾ മുഖേന പുകമറയ്ക്ക് നീക്കം നടത്തുന്നത്.

പ്രശാന്ത് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഏതെങ്കിലും ഓഫിസറെയോ,അഡിഷണൽ ചീഫ് സെക്രട്ടറിയേയോ വാട്സാപ്പ് വഴിയാണോ ഒരു കരാറിന്റെ കാര്യങ്ങൾ അറിയിക്കേണ്ടത് എന്നാണ് ആദ്യത്തെ ചോദ്യം.

വാട്സാപ്പ് വഴി അറിയിച്ചു എന്ന് ഫയലിൽ പ്രശാന്ത് തന്നെ രേഖപ്പെടുത്തിയാൽ അതിന് നിയമപരമായി എന്ത് പ്രസക്തി എന്നാണ് അടുത്ത ചോദ്യം. ഐ എ എസ് ഉദ്യോഗസ്ഥനായ പ്രശാന്തിന്റെ സർക്കാരിന്റെ അനുമന്തി വാങ്ങേണ്ടത് എന്ന് കൃത്യമായി അറിയാഞ്ഞിട്ടാണ് ഇങ്ങനെ ചെയ്തത് എന്ന് വിശ്വസിക്കാനാവില്ല.

എല്ലാം അറിയാവുന്ന പ്രശാന്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെയും, അഡിഷണൽ ചീഫ് സെക്രട്ടറിയേയും വിഷയത്തിൽ ബന്ധപ്പെടുത്താൻ ബോധപൂർവം ശ്രമിച്ചു എന്നതിന്റെ തെളിവാണ് ഈ വാട്സാപ്പ് സന്ദേശവും, ഫയലിൽ അതെഴുതിയതെന്നും വ്യക്തമാണ്.

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ സെക്രട്ടറിയുടെ വാട്സാപ്പ് സന്ദേശമാണ് പുറത്ത് എത്തിച്ചത് എന്ന് അതിനേക്കാൾ ഗൗരവമാണ്. അതുണ്ടാക്കാൻ പോകുന്ന പ്രശ്നങ്ങൾ അറിയാത്ത ആളല്ല പ്രശാന്ത്.എന്നിട്ടും ഇങ്ങനെ സംഭവിച്ചെങ്കിൽ അതും കൃത്യമായി തെരഞ്ഞെടുപ്പ് കാലത്തെ ഗൂഢാലോചന എന്ന് പറയേണ്ടി വരും.

രമേശ് ചെന്നിത്തലയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയായ പ്രശാന്ത് മാത്രമല്ല, ഇപ്പോഴത്തെ പ്രൈവറ്റ് സെക്രട്ടറി, ദല്ലാൾ എന്ന് വിളിപ്പേരുള്ള മറ്റൊരാൾ എന്നിവരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി കൃത്യമായി പറഞ്ഞു വെച്ചിട്ടുണ്ട്.

അതായത് വലിയൊരു ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാണ്. വാട്സാപ്പ് സന്ദേശം പുറത്ത് വിറ്റതുവഴി പ്രശാന്ത് മലർന്നുകിടന്ന് തുപ്പുകയാണ് ചെയ്തത്. പ്രതിപക്ഷ നേതാവിനോടുള്ള അമിത വിധേയത്വത്തിൽ ഐ എ എസ് എന്ന സ്വന്തം പദവി മറന്നു പ്രവർത്തിക്കുകയാണ്.

പ്രതിപക്ഷ നേതാവിനെ അധികാരത്തിലെത്തിക്കാൻ നിലവിലുള്ള സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയ സിവിൽ സർവീസ് ഉദ്യോഗസ്ഥനെന്ന വിശേഷണമാകും കാലം പ്രശാന്തിന് ചാർത്തി നൽകുക.

നരസിംഹത്തിലെ മമ്മൂട്ടിയുടെ ഡയലോഗ് കളക്ടർ ബ്രോ ഓർക്കണം. ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട് കറുത്ത മറ നീക്കി സൂര്യൻ പുറത്ത് വരും, സത്യവും അതുപോലെയാണ്, വളച്ചൊടിക്കാം, മൂടിവെക്കാം പക്ഷെ ഒരുനാൾ അത് പുറത്ത് വരിക തന്നെ ചെയ്യും. അന്വേഷണം പൂർത്തിയാകുമ്പോൾ സർക്കാരിനെ താഴെയിറക്കാൻ നടത്തിയ ഗൂഢാലോചന പുറത്ത് വരും ബ്രോ.