ഓണത്തിന് കൊടുക്കാത്ത കിറ്റ് എന്തിനാണ് വിഷുവിന് കൊടുക്കുന്നത് എന്ന ചോദ്യം രണ്ട ദിവസമായി പ്രതിപക്ഷ നേതാവ് ഉയർത്തുകയാണ്. വിഷുവിന് മാത്രം കിറ്റ് കൊടുക്കുന്നത് തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാനാണ് എന്ന് വരെ പല കോൺഗ്രസ്സ് നേതാക്കളും പറഞ്ഞു നടക്കുകയാണ്. ഇതിന്റെ സത്യം എന്താണെന്ന് അന്വേഷിക്കയാണ് നേരറിയാൻ.
ഈ സർക്കാർ ഓണത്തിന് കിറ്റ് കൊടുത്തിട്ടുണ്ടോ? മുഖ്യമന്ത്രി ജൂലൈ മാസം 22 ന് നടത്തിയ വാർത്ത സമ്മേളനം മീഡിയ വൺ ടി വി സംപ്രേക്ഷണം ചെയ്തതിന്റെ ലിങ്ക് ആണിത്.
ഓണത്തിന് എല്ലാ റേഷൻ കാർഡുടമകൾക്കും പതിനൊന്നു ഇനങ്ങൾ അടങ്ങിയ പലവ്യഞ്ജന കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യുമെന്നാണ് മുഖ്യമന്ത്രി ഈ വാർത്ത സമ്മേളനത്തിൽ പറയുന്നത്. പഞ്ചസാര, ചെറുപയർ/വൻപയർ, ശർക്കര, മുളക് പൊടി, മല്ലിപ്പൊടി,മഞ്ഞൾ പൊടി, സാമ്പാർ പൊടി, വെളിച്ചെണ്ണ / സൺഫ്ലവർ ഓയിൽ , പപ്പടം, സേമിയ/പാലട,ഗോതമ്പ് നുറുക്ക് തുടങ്ങിയവ കിറ്റിലുണ്ടാകുമെന്ന് മുഖ്യമന്ത്രി
പത്രസമ്മേളനത്തിൽ വ്യക്തമാക്കുന്നു. supplyco വഴിയാണ് ഓണത്തിന് കിറ്റ് വിതരണം ചെയ്യുമെന്നും പറയുന്നുണ്ട്.മീഡിയ വണ്ണിന് പുറമെ മലയാള മനോരമ ഓൺലൈനും,ദേശാഭിമാനിയും ഈ വാർത്തകൾ നൽകിയിട്ടുണ്ട്
അതിന്റെ ലിങ്കുകൾ ചുവടെ.
https://www.deshabhimani.com/news/kerala/free-onam-kit/884299
പറയുക മാത്രമല്ല അത് നൽകിയിട്ടുണ്ട് എന്നും മാധയമങ്ങൾ തന്നെ വാർത്ത നൽകിയിട്ടുണ്ട്. ആഗസ്ത് 13 ന് മാധ്യമം ഓൺലൈൻ നൽകുന്ന വാർത്ത ഇങ്ങനെ : ഓണത്തിനോട് അനുബന്ധിച്ച് സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യ കിറ്റിന്റെ വിതരണം ആരംഭിച്ചു, വട്ടിയൂർക്കാവിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിതരണം ഉദ്‌ഘാടനം ചെയ്തു, വാർത്തയുടെ ലിങ്ക് ചുവടെ.
https://www.madhyamam.com/kerala/free-onam-kit-from-ration-shop-552277
സർക്കാരിന്റെ ഔദ്യോഗിക പ്രചാരം വിഭാഗമായ പി ആർ ഡി ഓഗസ്റ്റ് 13 ന് സമാനമായ വാർത്ത കുറിപ്പ് പ്രസിദ്ധീകരണത്തിനായി നൽകുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ സൗജന്യ ഓണക്കിറ്റ് വിതരണം തുടങ്ങി. 11,472 പേർ കൈപ്പറ്റിയെന്നാണ് വാർത്ത കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.അതിന്റെ ലിങ്ക് ചുവടെ
https://www.prd.kerala.gov.in/ml/node/91826
കഴിഞ്ഞ വര്ഷം ഓഗസ്റ്റ് 31 നാണ് ഓണം, അതായത് ഓണത്തിന് രണ്ടാഴ്ച മുന്നേ ആരംഭിച്ചിരുന്നു എന്ന് വ്യക്തം. കോൺഗ്രസ് നേതാക്കൾ പറയുന്നത് കള്ളം എന്ന് മാത്രമല്ല വിതരണം രണ്ടാഴ്ചയ്ക്ക് മുന്നേ ആരംഭിച്ചിട്ടുണ്ട് എന്നും ഈ വസ്തുതകൾ തെളിയിക്കുന്നു. ഇപ്പോൾ കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങൾ കള്ളമാണെന്ന് ഫാക്ട് ചെക്ക് വിഭാഗത്തിന് മനസിലാക്കാൻ സാധിച്ചു.