കിഫ്ബി; ആദായ നികുതി പരിശോധനയ്‌ക്കെതിരെ തോമസ് ഐസക്

0
85

കിഫ്ബിയിലെ ആദായ നികുതി വകുപ്പിന്‍റെ പരിശോധനക്കെതിരെ ആഞ്ഞടിച്ച തോമസ് ഐസക്. ആദായ നികുതി വകുപ്പ് കാണിച്ചത് ശുദ്ധ തെമ്മാടിത്തരമാണ്. കിഫ്ബിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും ഇതിന് ജനം തിരിച്ചടി നൽകുമെന്നും തോമസ് ഐസക് പ്രതികരിച്ചു. ആവശ്യപ്പെട്ട എല്ലാ രേഖകളും കൊടുത്തതാണ്. ഇനി ചോദിച്ചാലും കൊടുക്കും. പരിശോധനയെ കുറിച്ച് മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ചുള്ള നാടകം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരിശോധനയണോ അല്ല, റെയ്ഡാണോ അല്ല. ഇത്തരത്തിലുള്ള ഈ നാടകം കളി അവസാനിപ്പിക്കണം. യുഡിഎഫിനു നൽകുന്ന വോട്ട് വികസന അട്ടിമറിക്കു നൽകുന്ന വോട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ആദായ നികുതി ഉദ്യോഗസ്ഥർ കിഫ്ബി ആസ്ഥാനത്തെത്തി രേഖകൾ പരിശോധിക്കുകയായിരുന്നു. ക‍ഴിഞ്ഞ അഞ്ച് വർഷം നടപ്പാക്കിയ പദ്ധതികളുടെ വിവരങ്ങളാണ് ശേഖരിച്ചത്.

പരിശോധനയിൽ അസ്വാഭാവികതയില്ലെന്ന് കിഫ്ബി അധികൃതർ പറഞ്ഞു. വിവിധ വകുപ്പുകൾക്ക് നടപ്പാക്കിയ പദ്ധതികളും അവക്ക് നൽകിയ പണത്തിൻറെ രേഖകളും ഒത്തു പോകുന്നുണ്ടോ എന്നാണ് പരിശോധിച്ചത്. അതേസമയം ആദായ നികുതി വകുപ്പ് തൃപ്തരാണെന്നും കിഫ്ബി അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ചന്ദ്രബാബു പറഞ്ഞു.