തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ അറിയിക്കാൻ സി-വിജിൽ ആപ്പ്

0
83

തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ അറിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സി-വിജിൽ ആപ്ലിക്കേഷൻ. നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഏതു തരം പരാതികളും സി-വിജിൽ എന്ന ആപ്ലിക്കേഷനിലൂടെ അയക്കാം.

ഈ ആപ്പ് വഴി അയക്കുന്ന പരാതികളിന്മേൽ ഉടനടി നടപടി എടുക്കുമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പു നൽകുന്നു.ചട്ടലംഘനം കണ്ടാൽ അത് മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി സി-വിജിൽ ആപ്പ് വഴി ജില്ലാ തെരഞ്ഞെടുപ്പ് സെന്ററുകളിലേയ്ക്ക് അയക്കാം.

അവിടുന്ന് സന്ദേശം അതാത് നിയമസഭാ മണ്ഡലം സ്‌ക്വാഡുകൾക്ക് കൈമാറും. അവർ സ്ഥലത്ത് എത്തി നടപടി സ്വീകരിക്കുകയും സ്വീകരിച്ച നടപടി ഉടൻ റിട്ടേർണിംഗ് ഓഫിസറുടെ പ്രതികരണം ആപ്പിലൂടെ പരാതിക്കാരന് അറിയാൻ കഴിയും. മൊബൈൽ ഫോണിൽ എളുപ്പത്തിൽ ഉപയോഗിക്കാനാകും വിധമാണ് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്.