Thursday
8 January 2026
20.8 C
Kerala
HomePoliticsഗുരുവായൂരിലും തലശ്ശേരിയിലും ബിജെപി വോട്ട്‌ വേണ്ടെന്ന്‌ പറയില്ല: രമേശ്‌ ചെന്നിത്തല

ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപി വോട്ട്‌ വേണ്ടെന്ന്‌ പറയില്ല: രമേശ്‌ ചെന്നിത്തല

തെരഞ്ഞെടുപ്പിൽ ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപി വോട്ട്‌ വേണ്ടെന്ന്‌ പറയില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. ആരുടേയും വോട്ട്‌ വേണ്ടെന്ന്‌ പറയാൻ കഴിയില്ല. വോട്ട്‌ വേണ്ട എന്നുപറയുന്നത്‌ നിഷേധാത്മക സമപനമാണെന്നും ചെന്നിത്തല കോഴിക്കോട്‌ പറഞ്ഞു.

രണ്ടിടത്തെയും ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളി പോയിരുന്നു. കഴിഞ്ഞ തവണ തലശ്ശേരിയിൽ ബിജെപി സ്ഥാനാർഥി വി കെ സജീവന് 22,125 വോട്ടുകളാണു കിട്ടിയത്.

ഗുരുവായൂരിൽ ബിജെപി കഴിഞ്ഞ തവണ നേടിയത് 25,450 വോട്ടാണ്. രണ്ടും എൽഡിഎഫ്‌ തുടർച്ചയായി ജയിച്ചവരുന്ന മണ്ഡലങ്ങളുമാണ്‌. ഈ സാഹചര്യത്തിൽ യുഡിഎഫിനെ സഹായിക്കാനാണ്‌ ബിജെപി സ്ഥാനാർഥികളുടെ പത്രികകൾ തള്ളിച്ചതെന്ന്‌ ആരോപണവും ഉയർന്നിരുന്നു.

RELATED ARTICLES

Most Popular

Recent Comments