ഇഡിക്കെതിരായ കേസിൽ സ്‌റ്റേ ഇല്ല; ഹർജി ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും

0
78

സ്വർണക്കടത്ത് കേസിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ എടുത്ത കേസിൽ സ്റ്റേ നൽകണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. നിലവിൽ ഹർജിക്കാരനായ ജോയിന്റ് ഡയറക്ടർ പി രാധാകൃഷ്ണൻ പ്രതിയല്ലെന്ന്‌ സർക്കാർ വ്യക്തമാക്കി.

ഉദ്യോഗസ്ഥർക്കെതിരെ അറസ്റ്റ് പോലുള്ള നടപടികൾ ഉണ്ടാവില്ലന്നും സർക്കാർ അറിയിച്ചു.കേസിൽ നിലപാടറിയിക്കുന്നതിന് സർക്കാർ കൂടുതൽ സമയം തേടി.സർക്കാർ സമയം തേടിയ സാഹചര്യത്തിൽ നടപടി ഉണ്ടാവുമെന്ന ആശങ്ക അടിസ്ഥാനമില്ലന്ന്
കോടതി അഭിപ്രായപ്പെട്ടു. കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പേര്‌ പറയാൻ സ്വപ്‌ന സുരേഷിനെ നിർബന്ധിച്ചെന്ന പരാതിയിലാണ്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്‌.