ജനങ്ങളെ ആരും അണ്ടർ എസ്റ്റിമേറ്റ് ചെയ്യണ്ട, അവർ തുടർഭരണം ആഗ്രഹിക്കുന്നു: കെ സി വേണുഗോപാൽ

0
137

യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് കേരളത്തിന്റെ മനഃസാക്ഷിയെക്കുറിച്ച് രാഷ്ട്രീയ വ്യത്യാസം മറന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ തുറന്ന് പറഞ്ഞത്.

“കേരളത്തിലെ ജനങ്ങളെ ആരും അണ്ടർ എസ്റ്റിമേറ്റ് ചെയ്യണ്ട, അവർ തുടർഭരണം ആഗ്രഹിക്കുന്നു.” കോൺഗ്രസിന്റെ പ്രമുഖ നേതാക്കളും രാഹുൽ ഗാന്ധിയും ഉൾപ്പടെ ഇരുന്ന വേദിയിൽ വെച്ചായിരുന്നു വേണുഗോപാലിന്റെ തുറന്ന് പറച്ചിൽ.

കേരളത്തിൽ തുടർഭരണം ഉണ്ടാകുമെന്ന് പ്രതിപക്ഷം ഉൾപ്പടെ തിരിച്ചറിഞ്ഞു കഴിഞ്ഞു. അവരും അത് അംഗീകരിക്കുകയാണെന്ന് കെ സി വേണുഗോപാലിന്റെ വാക്കുകളിൽ വ്യക്തമാകുന്നു. സർവ്വേഫലങ്ങൾക്കൊപ്പം പ്രതിപക്ഷവും എൽ ഡി എഫിന്റെ തുടർച്ച ഉറപ്പിക്കുകയാണ്.