ബോബ്‌ഡെ കേന്ദ്രത്തിന് ശുപാർശ അയച്ചു; ജസ്റ്റിസ് എൻ വി രമണ സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും

0
108

ഇന്ത്യയുടെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി രമണയുടെ പേര് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ശുപാർശ ചെയ്തു. എൻ.വി രമണയെ നിർദേശിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന് ബോബ്‌ഡെ കത്തയച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് എൻ വി രമണ. പിൻഗാമിയെ ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാർ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇതിനു മറുപടിയായാണ് ബോബ്ഡെ രമണയുടെ പേര് ശുപാർശ ചെയ്തത്.

ഏപ്രിൽ മാസത്തിൽ ബോബ്‌ഡെ വിരമിക്കുന്ന പശ്ചാത്തലത്തിലായിരുന്നു കേന്ദ്രത്തിന്റെ നിർദേശം.1983ലാണ് ജസ്റ്റിസ് എൻ.വി രമണ ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ അഡ്വക്കേറ്റായി എന്റോൾ ചെയ്യുന്നത്. കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിങ്ങ് കൗൺസലായും പ്രവർത്തിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായിരുന്നു.