‘ഉറപ്പാണ് എൽഡിഎഫ്’ 2021- 22 അധ്യയന വർഷ പുസ്തകങ്ങളും, യൂണിഫോമും സ്‌കൂളുകളിൽ

0
99

‘ഉറപ്പാണ് എൽഡിഎഫ് ‘ വാഗ്ദാനം പാലിച്ചു സംസ്ഥാന സർക്കാർ. ജൂണിൽ ആരംഭിക്കുന്ന 2021- 22 അധ്യയന വർഷത്തേക്കുള്ള പുസ്തകങ്ങളും, യൂണിഫോമിനുള്ള തുണിയും സ്കൂളുകളിലെത്തി. എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സൗജന്യമായിട്ടാണ് വിതരണം ചെയ്യുന്നത്.

ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടം യൂണിഫോം വിതരണം ചെയ്യുന്നത്. അടുത്ത അധ്യയന വര്ഷം സാധാരണ പോലെ ക്ലാസുകൾ പുനരാരംഭിക്കാൻ കഴിയുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. കൂടുതൽ പേർക്ക് വാക്‌സിനേഷൻ നൽകുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.