ക്ഷേമം, കരുതല്‍; കോവിഡ് അതിജീവനത്തില്‍ കേരളമോഡലിനെ അഭിനന്ദിച്ച് വീണ്ടും ബിബിസി

0
86

ലോകമാകെ ബാധിച്ച കൊറോണ വൈറസിനെ പിടിച്ചുകെട്ടുന്നതില്‍ കേരളം സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് അന്താരാഷ്ട്ര മാധ്യമമായ ബിബിസി. കേരളം കൈക്കൊണ്ട കൃത്യമായ പരിശോധനകളും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഒരുക്കിയ സുരക്ഷയും ക്ഷേമനടപടികളും എല്ലാം ബിബിസി അക്കമിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘കോവിഡ് മഹാമാരിയെ നന്നായി പ്രതിരോധിച്ച സ്ഥലങ്ങളില്‍ നിന്നും ലോകത്തിന് എന്ത് പഠിക്കാം’ എന്നതിനെ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് കേരള മാതൃകയെ പരാമര്‍ശിച്ചിരിക്കുന്നത്.

കോവിഡിനെ പ്രതിരോധിച്ച മാതൃകകളെയാണ് ബിബിസി പരിചയപ്പെടുത്തുന്നത്. നാല് ഭൂഖണ്ഡങ്ങളിലെയും ഉന്നതനേതാക്കളെയും ആരോഗ്യവിദ്ഗ്ധരെയും ബന്ധപ്പെട്ട് വൈറസിനെ മറികടക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അതില്‍, ക്വാറന്റൈനിലാകുന്നവര്‍ക്ക് നല്‍കിയ പിന്തുണയാണ് കേരളത്തിന്റെ പ്രതിരോധത്തിന്റെ വിജയമെന്ന് പറയുന്നു.