കെ എം ഷാജിയുടെ സമ്പാദ്യം കണ്ട് ഞെട്ടാം : 166 % അനധികൃത സ്വത്ത് ; റിപ്പോർട്ട് പുറത്ത്

0
89

കെ എം ഷാജി 160 ശതമാനത്തിലധികം (166 %) അനധികൃത സ്വത്ത് സമ്പാദിച്ചു.വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ ഇക്കാര്യം കണ്ടെത്തി. 2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് ഇത്രയും വർധന.

1 – 6 – 11 മുതൽ 31-10 – 20. വരെ 88,57,452 രൂപയാണ് വരുമാനം.2,03,80,557 കോടി രൂപയുടെ സമ്പാദ്യം ഈ ഘട്ടത്തിൽ ഉണ്ടായെന്നാണ് കണക്ക്. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ വിജിലൻസ് നടത്തിയ അന്വേഷണമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അനധികൃത സ്വത്ത് സമ്പാദിച്ചതിനെക്കുറിച്ച് മുൻപ് കെ എം ഷാജി പറഞ്ഞത് ഇഞ്ചി കൃഷിയുണ്ട് അതിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് എന്നാണ്. എന്നാൽ ജനപ്രതിനിധിയായിരുന്ന കാലത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.