ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം: ഇന്ത്യക്ക് ബാറ്റിങ്

0
76

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ക്രുണാല്‍പാണ്ഡ്യ, പ്രസീദ കൃഷ്ണ എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ഇരുവരുടെയും അരങ്ങേറ്റ ഏകദിന മത്സരമാണ്. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ഇന്ത്യക്ക് വേണ്ടി ഓപ്പണ്‍ ചെയ്യുന്നത്.

മൂന്ന് മത്സരങ്ങളണ് പരമ്പരയിൽ ഉള്ളത്. പരിക്കേറ്റതിനാല്‍ പരമ്പരയില്‍ ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചർ കളിക്കുന്നില്ല. ടെസ്റ്റ്-ടി20 പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ, ഏകദിന മത്സരങ്ങള്‍ക്കൊരുങ്ങുന്നത്.

ടെസ്റ്റിലെയും ടി20 യിലെയും വിജയം തുടരാൻ ഇന്ത്യ ശ്രമിക്കുമ്പോൾ ആശ്വാസ പരമ്പരയ്ക്ക് വേണ്ടിയാകും ഇംഗ്ലണ്ട് ടീം ഇറങ്ങുക.ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടിനും ഏകദിന ടീമില്‍ ഇടമില്ല. ഇയോൻ മോര്‍ഗന്‍, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, മോയിന്‍ അലി, ജേസന്‍ റോയി എന്നിവരെല്ലാം ടീമിലുണ്ട്. മാര്‍ക്ക് വുഡ്, ആദില്‍ റഷീദ്, സാം കറാന്‍, ടോം കറാന്‍ തുടങ്ങിയവര്‍ ബൗളിങ് നിരയിലുമുണ്ട്. കരുത്തരായ ഇന്ത്യക്കെതിരെ പരമ്പര നേടുക എന്നത് ഇംഗ്ലണ്ടിന് തീർത്തും ശ്രമകരം തന്നെയാകും.