കേരളത്തിൽ ബി ജെ പി വളരാത്തതിന് കാരണം ഉയർന്ന സാക്ഷരത : ഒ രാജഗോപാൽ

0
146

രാജ്യം ഭരിക്കുന്ന പാർട്ടിയായിട്ടും കേരളത്തിൽ ബി ജെ പി വളരാത്തതിന് കാരണം കേരളത്തിലെ ഉയർന്ന സാക്ഷരതാ നിരക്കാണ് എന്ന് ബി ജെ പി എം എൽ എയും മുതിർന്ന നേതാവുമായ ഒ രാജഗോപാൽ. മാധ്യമങ്ങളോടാണ് ഇക്കാര്യം രാജഗോപാൽ തുറന്ന് സമ്മതിച്ചത്.കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷ്യബോധമുള്ള നേതാവാണ് എന്നും ഒ രാജഗോപാൽ പറഞ്ഞു. സത്യം പറയുന്നതിന് തനിക്ക് രാഷ്ട്രീയ തടസമില്ലെന്നും ഒ രാജഗോപാൽ വ്യക്തമാക്കി.