അഞ്ച് ദിവസം മണിയാശാനെ മോശമായി അവതരിപ്പിക്കാൻ അൻപതിനായിരം രൂപ : ഓഫർ നിരസിച്ച് കലാകാരൻ

0
95

കേരളത്തിന്റെ വൈദ്യുതി വകുപ്പ് മന്ത്രിയും ഉടുമ്പൻചോല എൽ ഡി എഫ് സ്ഥാനാർഥിയുമായ എം എം മണിയെ മോശമായി തെരഞ്ഞെടുപ്പ് വേദിയിൽ അവതരിപ്പിക്കാനായിരുന്നു ആവശ്യം . മിമിക്രി ആർട്ടിസ്റ്റും നാടകനടനുമായ സൈനൻ കെടാമംഗലത്തിനാണ് പ്രതിപക്ഷത്തിന്റെ ഓഫർ.

ദിവസം പതിനായിരം രൂപ വെച്ച് അഞ്ച് ദിവസത്തേക്ക് അൻപതിനായിരം രൂപയാണ് വാഗ്ദാനം ചെയ്തത്. എന്നാൽ താൻ കലാകാരനാണ് അതോടൊപ്പം കമ്യുണിസ്റ്റുമാണ് എന്ന് വ്യക്തമാക്കി സൈനൻ പിന്മാറി. ഇത് സംബന്ധിച്ച് സൈനൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതോടെയാണ് ജനങ്ങൾ ഇക്കാര്യം അറിഞ്ഞത്. സൈനന്റെ തീരുമാനത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

പ്രതിപക്ഷത്തെ രാഷ്ട്രീയക്കാർക്ക് പോലും അസൂയയുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കാനും പവർ കട്ടില്ലാത്ത കേരളം സൃഷ്ടിക്കാനും മണിയാശാന്റെ നേതൃത്വത്തിൽ വൈദ്യുതി വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. എം എം മണിക്കെതിരെ മുൻപും വ്യക്തി അധിക്ഷേപവും പരിഹാസവും ഉയർത്തി തളർത്താൻ പ്രതിപക്ഷം ശ്രമിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നത്.