എലത്തൂരിൽ കോൺ​ഗ്രസിനെ വെല്ലുവിളിച്ച് എംഎം ഹസന്‍ : സ്ഥാനാർഥിയെ മാറ്റില്ല

0
81

എലത്തൂരിലെ എന്‍സികെ സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്ന് എംഎം ഹസന്‍. എന്‍സികെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം തള്ളി.

എലത്തൂരില്‍ എന്‍സികെയുടെ സുല്‍ഫിക്കര്‍ മയൂരി തന്നെ മത്സരിക്കും. എൻ.സി കെതന്നെ മത്സരിക്കുമെന്നും കോൺഗ്രസ് പ്രവർത്തകർ പത്രിക പിൻവലിക്കണമെന്നും ഹസൻ പറഞ്ഞു.

പ്രവർത്തകരുടെ വികാരം മാനിച്ചായിരിക്കും വരും തെരഞ്ഞെടുപ്പിൽ നിലപാടെന്നും ഹസൻ വ്യക്തമാക്കി.എല്ലാവരും തന്നെ പ്രചാരണത്തിന് ഇറങ്ങണമെന്നും എം എം ഹസന്‍ പറഞ്ഞു.