‘കോൺഗ്രസിൽ സ്ത്രീകൾ അവഗണിക്കപ്പെടുന്നു’; രാജിവെച്ച് റോസകുട്ടി ടീച്ചർ

0
63

കെപിസിസി വൈസ് പ്രസിഡന്റ് റോസകുട്ടി ടീച്ചർ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ രാജിവെച്ചു.കോൺഗ്രസിലെ സ്‌ത്രീവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ്‌ രാജിയെന്ന്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രമേശ്‌ ചെന്നിത്തല നയിച്ച ഐശ്വര്യയാത്രയിൽ പൂർണസമയം ഉണ്ടായിരുന്ന മഹിളാ കോൺഗ്രസ്‌ അധ്യക്ഷയായ ലതിക സുഭാഷിന്‌ ഒരു സീറ്റ്‌ നൽകാൻ കോൺഗ്രസ്‌ തയ്യാറായില്ല. അതിൽ പ്രതിഷേധിച്ച്‌ തല മൊട്ടയടിച്ച്‌ അവർ രാജിവെച്ചു. തുടർന്ന്‌ അതേ കുറിച്ച്‌ ചില കോൺഗ്രസ്‌ നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ തന്നെ വേദനിപ്പിച്ചതായും കെ സി റോസക്കുട്ടി പറഞ്ഞു.

കോൺഗ്രസിൽ സ്ത്രീകൾ അവഗണിക്കപ്പെടുന്നുവെന്നും സ്ത്രീകൾ പൊട്ടിക്കരയുകയും തലമുണ്ഡനം ചെയ്യണ്ട അവസ്ഥയുമുണ്ട് ഇപ്പോൾ കോൺഗ്രസിലെന്ന് റോസകുട്ടി ടീച്ചർ വ്യക്തമാക്കി. വർഗീയത, സ്ത്രീ സമത്വ നിലപാട് എന്നിവയിൽ കോൺഗ്രസിനോട് നിരാശയെന്നും അവർ അറിയിച്ചു.