സന്തോഷമില്ലാത്ത ഇന്ത്യ : വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ 139–ാം സ്ഥാനം

0
70

വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ 139–ാം സ്ഥാനത്ത് ഇന്ത്യ. ലോകത്തിൽ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ വളരെ പിന്നിലെന്ന് ഈ റിപ്പോർട്ട് വ്യക്തമാകുന്നു.

യു.എന്നിന് കീഴിലുള്ള സുസ്ഥിര വികസന നെറ്റ് വർക്ക് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ന്നാമത് ഫിൻലൻഡ് ആണ്.. എല്ലാ വർഷവും മാർച്ച് 20 ആണ് വേൾഡ് ഹാപ്പിനസ് ദിനമായി ആചരിക്കുന്നത്.ആകെ 149 രാജ്യമാണ് പട്ടികയിൽ ഉള്ളത്. ഇന്ത്യ 139–ാം സ്ഥാനത്താണ്.

പാകിസ്ഥാൻ 105–ാം സ്ഥാനത്തും ബംഗ്ലാദേശ് 101–ാം സ്ഥാനത്തുമാണ്. കോവിഡ് കാലത്തെ പ്രതിഫലനങ്ങളെ മുൻനിർത്തിയാണ് പട്ടിക തയ്യാറാക്കിയത്. ജിഡിപി, സാമൂഹ്യസുരക്ഷ തുടങ്ങിയവയാണ് മുഖ്യമാനദണ്ഡങ്ങൾ. ലോകത്ത് മഹാമാരിയിൽ തളർന്ന ജനതയെ സഹായിക്കാൻ വിവിധ രാജ്യങ്ങൾ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നും വിലയിരുത്തി.

ഐസ്‌ലൻഡ്‌ ആണ്‌ രണ്ടാമത്. ഡെന്മാർക്ക്‌, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്‌, സ്വീഡൻ, ജർമനി, നോർവേ തുടങ്ങിയവയാണ് തൊട്ടുപിന്നിൽ. ഏറ്റവും പിന്നിൽ 149–ാം സ്ഥാനത്ത് അഫ്ഗാനിസ്ഥാൻ ആണ്, സിംബാബ്‌വെ (148), റുവാണ്ട (147). 2019ൽ ഇന്ത്യയുടെ സ്ഥാനം 140 ആയിരുന്നു.