സർക്കാരിനെതിരായ കുപ്രചാരണങ്ങൾ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുന്നു: മുഖ്യമന്ത്രി

0
122

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിന്റെ പൂർണരൂപം

സർക്കാരിനെതിരായ കുപ്രചാരണങ്ങൾ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളാണ് ഇതുവരെ പിന്നിട്ടത്. ഈ ഘട്ടത്തിൽ ഇത്രയും സഞ്ചരിച്ചു കഴിഞ്ഞപ്പോൾ വ്യക്തമാകുന്ന ചിത്രം, എൽ ഡിഎഫിന് കേരളത്തിലെ ജനങ്ങൾ അചഞ്ചലമായ പിന്തുണ നൽകുന്നു എന്നതാണ്.

നിരവധി സർവ്വേ റിപ്പോർട്ടുകൾ ഇതിനകം വന്നിട്ടുണ്ട്. എല്ലാം മാധ്യമങ്ങളുമായി ചേർന്ന് നടത്തിയവയാണ്. സർക്കാരിനെതിരായ കുപ്രചാരണങ്ങൾ കൊണ്ട് നിറഞ്ഞ മാധ്യമങ്ങൾ തന്നെ എൽഡിഎഫിന്റെ മുന്നേറ്റം പ്രവചിക്കുന്നതിൽ സന്തോഷമുണ്ട്. ഈ സർവേകൾ കണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്ത കർ ഭ്രമിച്ചു പോകുന്നില്ല.

കേരളത്തെ മുന്ന ട്ടുനയിക്കാനും നമ്മുടെ പുരോഗതി സംരക്ഷിക്കാനും അഞ്ചുവർഷം മുൻപത്തെ ദുഷിച്ച അനുഭവങ്ങൾ ആവർത്തിക്കാതിരിക്കാനുമുള്ള ഏറ്റവും ഉചിതമായ സന്ദർഭമായാണ് ഈ തെരഞെഞ്ഞെടുപ്പിനെ ഈ നാട്ടിലെ പ്രബുദ്ധ ജനത സമീപിക്കുന്നത്. ആ ജനവികാരം പൂർണതോ തിൽ വോട്ടെടുപ്പിൽ പ്രതിഫലിക്കുന്നതിന് നി ശ്ചയദാർഢ്യത്തോടെ ഇടപെടുകയാണ് ലക്ഷക്കണക്കായ എൽഡിഎഫ് പ്രവർത്തകർ- മുഖ്യമന്ത്രി പറഞ്ഞു.

നുണക്കഥകളാണ് എൽഡിഎഫിനെതിരെ എ തിരാളികൾ പ്രയോഗിക്കുന്ന പ്രധാന ആയുധം. അത് രൂപപ്പെടുന്നത് യുഡിഎഫിന്റെയും സം ഘപരിവാറിന്റെയും അവരിരുകൂട്ടരേയും പിൻതുണയ്ക്കുന്ന ഏതാനും മാധ്യമങ്ങളുടെയും ആലകളിലാണ്. ഒരുദാഹരണം പറയാം: പിഎസ്സി മുഖേന റെക്കോർഡ് നിയമനം നടത്തിയ എൽഡിഎഫ് സർക്കാരിനെ ഇകഴ്ത്തിക്കാട്ടാൻ ഒരു പ്രമുഖ പ്രതം കഴിഞ്ഞ രണ്ട് ദിവസമായി പ്രസിദ്ധീകരിച്ച വാർത്തയിൽ അഞ്ച് വർഷത്തിനിടെ 95,196 പേർക്ക് മാത്രമേ നിയമനം ലഭിച്ചുള്ളൂവെന്നാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

ഒന്ന രലക്ഷം പേർക്ക് നിയമനം നടത്തിയെന്ന പ്രചരണം തെറ്റാണെന്ന് അവർ ആവർത്തിച്ചു പറയുന്നു. 1,60,587 നിയമനങ്ങൾ നടത്തി
പിഎസി മുന്നേറിയ ഘട്ടത്തിലാണ് ഇങ്ങനെ യൊരു പ്രചാരണം എന്നതാണ് പ്രത്യേകത. കേരള സർക്കാരിന്റെ സ്പാർക്ക് എന്ന ശമ്പള വിതരണ സോഫ്റ്റ്വെയറിലെ പുതിയ രജിസ് ട്രേഷനുകളുടെ എണ്ണം വെച്ചാണ് വാർത്ത.

എല്ലാ സർക്കാർ ഉദ്യോഗസ്ഥരുടെയും ശമ്പളം സ്പാർക്ക് വഴിയല്ല കൊടുക്കുന്നത്. ആ വിവരം സമർത്ഥമായി പ്രതം മൂടിവെച്ചു. കെഎസ്തർ ടിസി, വാട്ടർ അതോറിറ്റി, കെഎസ്ഇബി മുത് ലായ ഏകദേശം അൻപതോളം പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനം പിഎസ്സി വഴിയാണ്, സർവ്വകലാശാലകളിലെ അനധ്യാപക തസ്തികകൾ ഉൾപ്പെടെ അറുപതോളം ഗ്രാന്റ് ഇൻഎയിഡ് സ്ഥാപനങ്ങളിലെ നിയമന ങ്ങളും പിഎസ്സി വഴിതന്നെ.

അങ്ങനെ നിയമനം കിട്ടിയവർക്ക് ശമ്പളം സ്പാർക്ക് വഴി അല്ല. സ്പാർക്കിൽ കണക്കെടുത്താൽ അവ രുടെ എണ്ണവും കിട്ടില്ല. സർക്കാർ ജീവനക്കാർ, പൊതുമേഖല, ഗ്രാന്റ് ഇൻ എയിഡ്, തുടങ്ങിയവയിൽ നിന്നുള്ള ആകെ കണക്ക് മറച്ചുപിടിച്ച്, സ്പാർക്കിൽ നിന്ന് രേഖ സംഘടിപ്പിച്ചു തുടർച്ചയായി പി എസ്സി നിയമനങ്ങളുടെ തെറ്റായ കണക്കു നൽകുന്നതിന് പിന്നിലെ ചേതോവികാരം എന്താണ്? ചില മാധ്യമങ്ങൾ യുഡിഎഫ് ഘടക കക്ഷിസ്ഥാനം ഏറ്റെടുത്തിരിക്കുന്നു എന്നാണിതിൽ നിന്ന് വ്യക്തമാകുന്നത്.

ആരോപണങ്ങൾ ഉന്നയിക്കുക എന്നത് നമ്മുടെ നാട്ടിലെ പ്രതിപക്ഷത്തിന്റെ ദിനചര്യ യായി മാറിയിട്ടുണ്ട്. അത് ജനങ്ങളെ അവരിൽ നിന്ന് അകറ്റിയിട്ടുമുണ്ട്. ഉന്നയിക്കുന്ന ആരോപണങ്ങൾ തന്നെ വ്യാജമായി സൃഷ്ടിച്ചാലോ? വ്യാജ ആരോപണങ്ങളുടെ നിർമിതി ചിലരുടെ കാലപ്പഴക്കം ചെന്ന ആയുധമാണ്. വസ്തുതകൾ പരിശോധിക്കാതെ ആരോപണങ്ങൾ ഉന്നയിക്കുക, വിശദീകരണം വരുമ്പോൾ മറ്റൊരു ആരോപണം ഉന്നയിക്കുക, എല്ലാം പരാജയപ്പെടുമ്പോൾ ഈ ആരോപണങ്ങൾ ഉ ന്നയിച്ചില്ലായിരുന്നെങ്കിൽ വലിയ അഴിമതികൾ നടന്നേനേ എന്നു പറയുക. ഇങ്ങനെ പോ വുകയാണ്.

കിഫ്ബിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. കോടികളുടെ അഴിമതി എന്ന് വളരെ ലാഘവത്തോടെയാണ് ഉത്തരവാദപ്പെട്ട സ്ഥാന ങ്ങളിലിരിക്കുന്ന ചിലർ പറയുന്നത്. 5000 കോടി, പതിനായിരം കോടി ഇങ്ങനെ പോകും ഈ കണക്കുകൾ ഉന്നയിച്ച ഒരൊറ്റ ആരോപണം പോലും വസ്തുതകളുടെ പിൻബലമുള്ളവയാ യിരുന്നില്ല. അടിത്തറയില്ലാതെ കെട്ടിപ്പൊക്കുന്ന ഈ ചീട്ടുകൊട്ടാരങ്ങൾ പെട്ടെന്നുതന്നെ പൊ ളിഞ്ഞുവീഴുകയും ചെയ്യും. നേരായ വഴിയിലല്ലാതെ സഞ്ചരിച്ച് ഇത്തരം ആരോപണങ്ങൾക്ക് മൂർച്ച കൂട്ടാൻ ചെറിയ തലത്തിലുള്ള സുഹൃ ത്തുക്കളെയല്ല പ്രതിപക്ഷത്തിന് കിട്ടിയത്. കേന്ദ്ര അന്വേഷണ ഏജൻസികൾ, ചിലപ്പോൾ ഭരണഘടനാ സ്ഥാപനങ്ങളിലുള്ളവർ എന്നി ങ്ങനെയാണ് സഹായികളുടെ ഗണം.

ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളോടു പറയുന്ന കാര്യങ്ങൾ പാലിക്കേണ്ടവയാണെന്നും നടപ്പാക്കേണ്ടവയാണെന്നും ഉത്തമവിശ്വാസമു ള്ള ഒരു സർക്കാർ നിലനിൽക്കുകയാണ്. അതിന്റെ തുടർച്ച ഉണ്ടാകണമെന്ന് ജനങ്ങൾ ആ ഗ്രഹിക്കുന്നത് സ്വാഭാവികം. ആ ജനഹിതം സ മൂഹത്തിൽ തെളിഞ്ഞു കാണും. തെരഞ്ഞെടുപ്പിനെ ചെപ്പടി വിദ്യകളിലൂടെ മാത്രം വോട്ടുതട്ടാനുള്ള ഉപാധിയായി കാണുന്നവർക്ക് ഈ യാഥാർത്ഥ്യങ്ങൾ കണ്ട് അസ്വസ്ഥത ഉണ്ടാകുന്നതിൽ അതിശയമില്ല. നാട്ടിലെ ജനങ്ങളുടെ ജീവിതം എന്താണെന്ന് പ്രതിപക്ഷം മനസ്സിലാക്കാൻ ശ്രമിക്കണം. എത്രയാണ് പാചക വാതകത്തിന്റെ വില എന്ന് നോക്കിയിട്ടുണ്ടോ?

പെട്രോളിനും ഡീസലിനും തീവിലയാണെന്ന് അറിഞ്ഞിട്ടുണ്ടോ? ദിനംപ്രതിയെന്ന പോലെ വർധിപ്പിക്കുന്ന എണ്ണവില ആരുടെ സൃഷ്ടിയാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ ? തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷമല്ലേ ഇന്ധന വിലവർധന താൽക്കാലികമായി നിർത്തി വെച്ചത്?
സർക്കാർ നിയന്ത്രിച്ചു നിർത്തിയിരുന്ന ഇന്ധന വിലയെ കെട്ടഴിച്ച് വിട്ടത് കോൺഗ്രസല്ലേ? കേൺഗ്രസ് ഭരിക്കുമ്പോൾ പെട്രോൾ
വിലവർ ധനയ്ക്കെതിരെ കാളവണ്ടിയിൽ കയറിയും സൈക്കിളുരുട്ടിയും പ്രതിഷേധിച്ച് ബിജെപി, സ്വയം അത് മറന്നിട്ടുണ്ടാകും. പക്ഷെ ജനങ്ങൾക്ക് അങ്ങനെ മറക്കാനാകു മോ?

ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് വ്യാജ ആരോപണ നിർമിതിക്കും അതിന്റെ സൃഷ്ടാക്കളുടെ മുറവിളിക്കും പരിഗണന കിട്ടാത്തത്. ജനങ്ങൾ അവഗണിക്കുന്നു എന്ന് ബോധ്യമായിട്ടും ഈ ദിനചര്യ മാറ്റാൻ ചിലർ തയ്യാറാകുന്നില്ല. അതിനുള്ള ഒരു ചികിത്സ കൂടി യാവണം ഈ തെരഞ്ഞെടുപ്പ്.പ്രകടനപത്രിക മുൻനിർത്തിയാണ് എൽഡി എഫ് ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.

എന്നാൽ, യുഡിഎഫ് അങ്ങനെയല്ല. കുറുക്കുവഴികളാണ് അവർ തേടുന്നത്. അതിന് തെളിവാണ് നേമത്തെ വോട്ടുകച്ചവടത്തെ ക്കുറിച്ച് അതിന്റെ ഇരയായി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശ്രീ. സുരേന്ദ്രൻപിള്ളയുടെ വെളിപ്പെടുത്തൽ.കേരളത്തിലെ ജനങ്ങളുടെ മനസ്സ് ഏതെങ്കിലും കൃത്രിമ പ്രതീതി സൃഷ്ടിച്ചോ വികാരങ്ങൾക്ക് തീകൊടുത്തോ സങ്കുചിത താൽപര്യങ്ങൾ നട്ടുവളർത്തിയോ എളുപ്പത്തിൽ അട്ടിമിറക്കാൻ കഴിയുന്നതല്ല എന്ന് യുഡിഎഫും ബിജെപിയും

ഇനിയെങ്കിലും മനസ്സിലാക്കണം. അഞ്ചുകൊല്ലം മുമ്പ് നിങ്ങൾ ഒന്നിച്ച് നിന്ന് വോട്ടുകച്ചവടം നടത്തി-അങ്ങനെ നേമം മണ്ഡലത്തിലെ കോൺ ഗ്രസിൻറ വേട്ടുകൊണ്ട് കേരള നിയമസഭയിൽ ബിജെപിക്ക് എംഎൽഎ ഉണ്ടായി. വോട്ടുകച്ചി വടത്തെക്കുറിച്ച് ഞങ്ങൾ അന്നുമുതൽ പറയു ന്നതാണ്. ആ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ആൾ തന്നെ ഇപ്പോൾ അത് സമ്മതിക്കുന്നു.

പണം വാങ്ങി കോൺഗ്രസ് വോട്ടുകൾ ബിജെ പിക്ക് മറിച്ചതിനാലാണ് താൻ മൂന്നാം സ്ഥാന ത്തേക്ക് തള്ളപ്പെട്ടതെന്നും യുഡിഎഫ് നിയോഗിച്ച അന്വേഷണ കമീഷൻ വോട്ട് കച്ചവടം സ്ഥിരീകരിച്ചിട്ടുണ്ടെന്നുമാണ് സുരേന്ദ്രൻപിള്ള വെളിപ്പെടുത്തുന്നത്. വോട്ടുകച്ചവടത്തിന് നേതൃത്വം നൽകിയ കുറ്റക്കാരായ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ, രണ്ട് ബ്ലോക്ക് പ്രസിഡന്റുമാർ, രണ്ട് ഡിസി സി ഭാരവാഹികൾ എന്നിവരെ പുറത്താക്കണമെന്ന് കമ്മീഷൻ റിപ്പോർട്ട് നൽകി എന്നും സുരേന്ദ്രൻ പിള്ള പറഞ്ഞിട്ടുണ്ട്.

എന്തിനാണ് അന്വേഷണ റിപ്പോർട്ട് പൂഴ്ത്തി വെച്ചത്? രാത്രി ബിജെപി നേതാക്കളെ കണ്ട് കോൺഗ്രസ്സിന്റെ വോട്ട് കച്ചവടമുറപ്പിച്ച് പണം വാങ്ങിയവർ ഇപ്പോഴും കോൺഗ്രസ്സിൽ തന്നെ ഇല്ലേ? സ്വയം കൂറുമാറാൻ മാത്രമല്ല, അനുയായികളെ വിൽക്കാൻ കൂടി തയാറാവുന്നവരോ ടും വിലകൊടുത്ത് വാങ്ങി ജനാധിപത്യത്തെ അട്ടിമറിക്കാൻ നോക്കുന്നവരോടും എങ്ങനെയാണ് ജനങ്ങൾക്ക് അനുഭാവമുണ്ടാവുക?
സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിൽ ബിജെപിക്ക് ഇത്തവണ സ്ഥാനാർത്ഥി ഇല്ലാതായതി നെക്കുറിച്ചും ഗൗരവമായ സംശയങ്ങൾ ഉയർന്നിട്ടുണ്ട്.

സാങ്കേതിക പ്രശ്നമാണ് അവർ പറയുന്നതെങ്കിലും ഒരു ദേശീയ പാർടിക്ക് എങ്ങനെയാണ് ഇത്തരമൊരു പിഴവ് മൂന്നിടത്ത് സംഭവിക്കുക? എന്തേ ഡമ്മി സ്ഥാനാർത്ഥികൾ പോലും ഇല്ലാതെ പോയി? കോടതിയുടെ പരിഗണനയിലായതിനാൽ അതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയുന്നില്ല. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ അവിശുദ്ധമായ അടിയൊ ഴുക്കുകൾക്കായി കാത്തിരിക്കുന്നവർക്ക് ജനങ്ങൾ തിരിച്ചടി നൽകും എന്നുമാത്രം പറഞ്ഞുവെക്കട്ടെ.