കള്ളപ്പണം വെളുപ്പിച്ച കേസ് ; വി കെ ഇബ്രാഹിംകുഞ്ഞ് ചോദ്യം ചെയ്യലിനായി ഹാജരായില്ല

0
97

കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ചോദ്യം ചെയ്യലിനായി ഹാജരായില്ല. ഇബ്രാഹിംകുഞ്ഞിനോട് ഇന്ന് ഹാജരാകാന്‍ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിര്‍ദേശിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞിനെ നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക ദിനപ്പത്രത്തിന്‍റെ അക്കൗണ്ട് വ‍ഴി വെളുപ്പിച്ചുവെന്ന ആരോപണത്തെക്കുറിച്ചാണ് ഇ ഡി അന്വേഷണം നടത്തുന്നത്.

പാലാരിവട്ടം പാലം നിർമാണത്തിന് കരാർ ഏറ്റെടുത്ത കമ്പനിക്ക് സഹായം ചെയ്ത് നൽകിയതിന് പ്രത്യുപകാരമായി ലഭിച്ച കോഴപ്പണമാണ് നിക്ഷേപിച്ചതെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ.

കള്ളപ്പണം വെളുപ്പിക്കാൻ വി കെ ഇബ്രാഹിം കുഞ്ഞ് മുസ്‌ലിം ലീഗ് ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്നും, ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്.ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ഇഡി അന്വേഷണം ആരംഭിച്ചത്.