അന്തിമ ചിത്രം തെളിയും, നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിനം ഇന്ന്

0
55

നിയമസഭാ തെരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിനം ഇന്ന്. ഓരോ മണ്ഡലങ്ങളിലും മത്സര രംഗത്തുള്ള സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രം ഇന്ന് വ്യക്തമാകും.

യുഡിഎഫിൽ മൂന്ന് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ച എലത്തൂരിലടക്കം സ്ഥാനാർത്ഥി ചിത്രം തെളിയും. മുന്നണികൾ സമവായ നീക്കം നടത്തിയ മണ്ഡലങ്ങളിലെ വിമത ഭീഷണിയൊഴിയുമോയെന്നതും വൈകുന്നേരത്തിനകം അറിയാനാകും.

അതേസമയം നാമനിർദേശ പത്രിക തള്ളിയതിനെതിരെ ബിജെപി സ്ഥാനാർത്ഥികൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
തലശേരിയിലെ കോൺഗ്രസ്‌ സ്ഥാനാർത്ഥിയുടെ കക്ഷി ചേരാൻ ഉള്ള അപേക്ഷയും കോടതി ഇന്ന് പരിഗണിച്ചേക്കും.

ഗുരുവായൂർ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യനും തലശ്ശേരിയിലെ ബിജെപി സ്ഥാനാർഥി എൻ ഹരിദാസുമാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. ഗുരുവായൂർ, തലശ്ശേരി മണ്ഡലങ്ങളിലെ നാമനിർദേശക പത്രികകൾ തള്ളിയതിനെതിരെയാണ് എൻഡിഎ സ്ഥാനാർത്ഥികൾ ഹൈക്കോടതിയെ സമീപ്പിച്ചത്.