എലത്തൂർ സീറ്റ്; യുഡിഎഫിൽ പ്രതിസന്ധി രൂക്ഷമാകുന്നു

0
81

എലത്തൂർ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുഡിഎഫിൽ പ്രതിസന്ധി രൂക്ഷമാകുന്നു. സീറ്റ് വിട്ട് നൽകില്ലെന്ന ഉറച്ച നിലപാട് മാണി സി കാപ്പൻ സ്വീകരിച്ചതോടെ ചർച്ചകൾ വഴി മുട്ടി.

ഇന്നലെ രാത്രിയോടെ പ്രശ്നം പരിഹരിക്കും എന്നായിരുന്നു കെ പി സി സി നേതൃത്വം അറിയിച്ചത്. എന്നാൽ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ഡി സി സി പ്രസിഡന്റ് രാജിവൻ മാസ്റ്റർ വ്യക്തമാക്കി.

കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി എൻ സി കെ സ്ഥാനാർത്ഥി സുൽഫിക്കർ മയുരി രംഗത്ത് വന്നിരുന്നു. നിലവിൽ എലത്തുരിൽ 3 സ്ഥാനാർത്ഥികളാണ് യുഡിഎഫിനുളളത്.

അതേസമയം എലത്തൂർ പ്രശ്ന പരിഹാരത്തിന് കോൺഗ്രസ് യോഗം വിളിച്ചു ചേർത്തു. മണ്ഡലം ബ്ലോക്ക്‌ ഡിസിസി ഭാരവാഹികളുടെ യോഗമാണ് വിളിച്ചു ചേർത്തത്. പോഷക സംഘടന ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും.