ഈ മാസം ലഭിക്കും ക്ഷേമപെൻഷൻ ; 3100 രൂപ

0
195

സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ 3100 രൂപ ഈ മാസം അവസാനം ലഭിക്കും. മാർച്ച്‌, ഏപ്രിൽ മാസങ്ങളിലെ തുക‌ ഒന്നിച്ചുകിട്ടും. വിഷു, ഈസ്റ്റർ, ഏപ്രിൽ മാസാദ്യത്തെ അവധി ദിവസങ്ങൾ പരിഗണിച്ചാണ്‌ അടുത്തമാസത്തെ തുക നേരത്തെ നൽകുന്നത്‌. ഇതിനായി 1700 കോടി രൂപ നീക്കിവച്ചു.

60,16,384 പേർക്കാണ്‌ പെൻഷൻ ലഭിക്കുക. 49,12,870 സാമൂഹ്യസുരക്ഷാ പെൻഷൻകാരും 11,03,514 ക്ഷേമനിധി പെൻഷൻകാരുമാണ്‌. എൽഡിഎഫ്‌ സർക്കാർ ക്ഷേമ പെൻഷൻ വിതരണത്തിന്‌ നീക്കിവച്ചത്‌ 35,058 കോടി രൂപയാണ്‌. യുഡിഎഫ്‌ സർക്കാർ അഞ്ചുവർഷത്തിൽ നൽകിയത്‌ 9011 കോടിമാത്രം.